കുളത്തൂപ്പുഴ: കുളത്തൂപ്പുഴ-അഞ്ചൽ വഴി വിവിധ സ്ഥലങ്ങളിലേക്ക് പുലർച്ച നാലര മുതൽ ബസുകൾ ഉണ്ടെങ്കിലും കുളത്തൂപ്പുഴ ഭാഗത്തേക്ക് വരണമെങ്കിൽ കൊല്ലം ഡിപ്പോയിൽനിന്നുള്ള ബസ് കാത്തിരിക്കണം. പുലർച്ച കൊല്ലം ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന വേണാട് സർവിസ് രാവിലെ ആറേകാലോടെയാണ് അഞ്ചലിലെത്തുന്നത്. ഇതാണ് കുളത്തൂപ്പുഴയിലേക്കുള്ള ആദ്യബസ്. രാവിലെ അഞ്ചു മുതൽ മറ്റു സ്ഥലങ്ങളിൽനിന്ന് ജോലിക്കെത്തേണ്ടവരും ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്നവരുമടക്കം നിരവധി പേരാണ് കുളത്തൂപ്പുഴയിലേക്ക് ബസ് കാത്ത് മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്നത്. കുളത്തൂപ്പുഴ ഡിപ്പോയിൽനിന്ന് നാനാഭാഗത്തേക്കും ബസുകൾ പോകുന്നുണ്ടെങ്കിലും കുളത്തൂപ്പുഴയിലേക്ക് മറ്റു ഡിപ്പോകളിൽനിന്നുമുള്ള ബസുകളാണ് ആശ്രയം. ചടയമംഗലം, പത്തനാപുരം, കൊല്ലം ഡിപ്പോകളിൽ നിന്ന് ആറരക്ക് ശേഷം പല സർവിസുകളും കുളത്തൂപ്പുഴയിലേക്ക് വരുന്നുണ്ടെങ്കിലും പുലർച്ച ഡ്യൂട്ടിക്കെത്തേണ്ട ജീവനക്കാരടക്കം ആശ്രയം ആറേകാലിെൻറ വേണാട് ബസാണ്. അതേ സമയം കുളത്തൂപ്പുഴ- അഞ്ചൽ-കുളത്തൂപ്പുഴ റൂട്ടിൽ ഒരു ട്രിപ് കുളത്തൂപ്പുഴയിൽ നിന്നോ, പുനലൂർ ഡിപ്പോയിൽ നിന്നോ അനുവദിച്ചാൽ പുലർച്ചയുള്ള യാത്രേക്ലശത്തിനു ഒരു പരിധി വരെ പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു. ഇതു സംബന്ധിച്ച് കോർപറേഷൻ ഉന്നതാധികാരികൾക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.