തെരുവുനായ് ആക്രമിച്ച മയിലിന് അഞ്ചാംക്ളാസുകാരന്‍ രക്ഷകനായി

പുനലൂര്‍: തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റ മയിലിനെ അഞ്ചാം ക്ളാസുകാരന്‍ രക്ഷിച്ചു. അച്ചന്‍കോവില്‍ കുഴിഭാഗത്ത് നാരായണത്ത് വീട്ടില്‍ പത്മാവതിയുടെ മകന്‍ കണ്ണനാണ് മയിലിന് രക്ഷകനായത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കണ്ണന്‍െറ വീടിനടുത്ത് തെരുവുനായുടെ കടിയേറ്റ് പിടയുന്ന ഒരു പെണ്‍മയിലിനെ ശ്രദ്ധയില്‍പെട്ടു. കാലിന്‍െറ തുടഭാഗത്ത് കടിയേറ്റതിനാല്‍ പറന്നുപോകാനാകാതെ മയില്‍ അവശയായിട്ടും പിന്മാറാന്‍ നായ് കൂട്ടാക്കിയില്ല. ഇതുകണ്ട കണ്ണന്‍ ബഹളമുണ്ടാക്കി നായെ എറിഞ്ഞോടിച്ചു. കാലില്‍ പരിക്കേറ്റ് കിടന്ന മയിലിനെ അമ്മയുടെ സഹായത്തോടെ എടുത്ത് കണ്ണന്‍ വീട്ടിലത്തെിച്ചു. മയിലിന് തീറ്റയും വെള്ളവും കൊടുത്ത ശേഷം വനപാലകരെ വിവരം അറിയിച്ചു. ഇവരത്തെി മയിലിനെ ഏറ്റെടുത്ത് റെയ്ഞ്ച് ഓഫിസിലത്തെിച്ച് പ്രാഥമിക ശുശ്രുഷ നല്‍കി പരിചരിച്ചുവരുന്നു. മയിലിനെ കടിച്ച നായ് കഴിഞ്ഞയാഴ്ച ഒരാടിനെയും കടിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.