ചവറ: അങ്കണവാടി ടെംപററി വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിറ്റി ചവറ ഐ.സി.ഡി.എസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. താല്‍ക്കാലിക ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി അതില്‍നിന്ന് സ്ഥിരനിയമനം നടത്തുക, പുറത്തുനിന്ന് നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയമ്മ ലാലി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ മണ്ഡലം പ്രസിഡന്‍റ് ജയ അധ്യക്ഷത വഹിച്ചു. സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറി പി.ബി. രാജു, അസിസ്റ്റന്‍റ് സെക്രട്ടറി അനില്‍ പുത്തേഴം, വി. ജ്യോതിഷ്കുമാര്‍, സുനിതാ പത്മജന്‍, എം. ശിവശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ആവിശ്യങ്ങളടങ്ങിയ നിവേദനം ചവറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റിനും ഐ.സി.ഡി.എസ് ഓഫിസര്‍ക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.