ഓര്‍മയുടെ തിരുമുറ്റത്ത് ഒരു വട്ടം കൂടി...

കൊല്ലം: കലാലയ കാലത്തെ ഓര്‍മകള്‍ ഒരിക്കലും മറക്കില്ളെന്ന യാഥാര്‍ഥ്യവുമായി അവര്‍ ഒത്തുചേര്‍ന്നു. ഒരേ ബെഞ്ചിലിരുന്ന പഠിച്ചിരുന്നവരും അല്‍പം കലഹത്തോടെ പിരിഞ്ഞവരും വീണ്ടും ഒത്തുകൂടിയതോടെ സ്മരണകള്‍ക്ക് ഇരട്ടി മധുരമായി. നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ കണ്ടത്തെിയ പ്രിയപ്പെട്ട പലരും തിരിച്ചറിയാന്‍ ഏറെ സമയമെടുത്തു. ഓര്‍മകള്‍ വീണ്ടെടുത്തതോടെ പഴയ കളിചിരികളും കുസൃതികളും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. പലരും ആദരവ് ഏറ്റുവാങ്ങാനത്തെിയ പഴയ അധ്യാപകരുടെ കാല്‍ തൊട്ടുവന്ദിച്ചു. കലാലയ സ്വപ്നങ്ങളുടെ മധുരിക്കുന്ന ഓര്‍മകളിലേക്ക് പൂര്‍വവിദ്യാര്‍ഥി സംഘടനയാണ് എസ്.എന്‍ കോളജിലെ പൂര്‍വ അധ്യാപകരെയും വിദ്യാര്‍ഥികളെയും വീണ്ടും കലാലയ മുറ്റത്തേക്ക് എത്തിച്ചത്. സദസ്സിനെ ചിരിപ്പിക്കാന്‍ എം. മുകേഷ് എം.എല്‍.എയുടെ കലാലയ ജീവിതം മതിയായിരുന്നു. കോളജ് കുമാരനായി തിളങ്ങി നിന്നപ്പോഴുള്ള രസകരമായ സംഭവങ്ങള്‍ സ്വന്തം ശൈലിയല്‍ മുകേഷ് പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി പടര്‍ന്നു. ഫാത്തിമ കോളജിലെ വിദ്യാര്‍ഥിയായിരുന്നെങ്കിലും എസ്.എന്‍ കോളജ് തനിക്കെന്നും ആവേശമായിരുന്നെന്ന് അതിഥിയായത്തെിയ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികള്‍ വിരമിച്ച അധ്യാപകരെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഇനി മുതല്‍ ഗാന്ധിജയന്തി ദിനം എസ്.എന്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥി ദിനമായി ആചരിക്കുമെന്ന തീരുമാനത്തോടെയാണ് പങ്കെടുത്തവര്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.