തോട്ടില്‍ മലിനജലം; പ്രതിഷേധവുമായി പ്രദേശവാസികള്‍

കൊട്ടിയം: ബൈപാസ് റോഡിന് സമീപത്തെ തോട്ടില്‍ മലിനജലം നിറഞ്ഞതിനെ തുടര്‍ന്ന് മേവറം ബൈപാസ് ജങ്ഷനും പരിസരവും ദുര്‍ഗന്ധപൂരിതമായി. പരിസരത്തെ അമ്പതോളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കിണറുകളില്‍ മലിനജലം ഇറങ്ങുന്നതോടൊപ്പം ദുര്‍ഗന്ധം കാരണം വീടിനുള്ളില്‍ കിടന്നുറങ്ങാന്‍പോലും പറ്റാത്ത സ്ഥിതിയാണ്. ഇതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാരും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തത്തെി. ശനിയാഴ്ച രാവിലെയാണ് ദുരിതജീവിതത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ പ്രതിഷേധവുമായത്തെിയത്. മയ്യനാട് തൃക്കോവില്‍വട്ടം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ ഇവിടെ മയ്യനാട് പഞ്ചായത്തിലെ ഓലിക്കര വയലില്‍നിന്ന് ബൈപാസ് റോഡിന് അടിയിലൂടെയാണ് തോട് കടന്നുപോകുന്നത്. പാലത്തറ വഴി ചൂരാങ്ങല്‍ ആറ്റിലാണ് തോട് അവസാനിക്കുന്നത്. രാത്രികാലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ബൈപാസിന് സമീപം ടാങ്കറുകള്‍ നിര്‍ത്തിയശേഷം തോട്ടിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. അറവുശാലകളിലെ മാലിന്യം ബൈപാസ് റോഡിനടിയിലെ തോട്ടില്‍ തള്ളുകയാണ് ചെയ്യുന്നത്. ഇവ അഴുകിയാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതറിഞ്ഞ് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തംഗങ്ങളായ പുത്തൂര്‍ രാജന്‍, സുലോചന, മയ്യനാട് ഗ്രാമപഞ്ചായത്തംഗം മായ, മുന്‍ ബ്ളോക് പഞ്ചായത്തംഗം ഹാഷിം വാഴപ്പള്ളി, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ അന്‍വറുദീന്‍ എന്നിവര്‍ സ്ഥലത്തത്തെി. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീനുമായി ചര്‍ച്ചനടത്തുകയും മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്ന് ജില്ലാ പഞ്ചായത്തംഗം പ്രതിഷേധക്കാര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്. മേവറം തോട്ടുകടവ് തോടിന് മേല്‍മൂടി നിര്‍മിക്കാന്‍ മുഖത്തല ബ്ളോക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്‍െറ നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്. തോടിന് പൂര്‍ണമായും മേല്‍മൂടി നിര്‍മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ബൈപാസിനടിയിലെ തോട്ടില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.