പുനലൂര്‍: പുനലൂരില്‍ വിജയിച്ച അഡ്വ. കെ. രാജുവിന് മന്ത്രിസ്ഥാനം ലഭിച്ചതില്‍ നിയോജക മണ്ഡലത്തില്‍ പലയിടത്തും എല്‍.ഡി.എഫുകാര്‍ മധുരം നല്‍കി ആഹ്ളാദ പ്രകടനം നടത്തി. നിയുക്ത മന്ത്രിയുടെ നെട്ടയത്തെ വസതിയില്‍ ആശംസകളുമായത്തെിയ പാര്‍ട്ടിക്കാര്‍ക്കും നാട്ടുകാര്‍ക്കും രാജുവിന്‍െറ ഭാര്യ ബി. ഷീബ മധുരം നല്‍കി. പുനലൂരില്‍ വൈകീട്ട് എല്‍.ഡി.എഫുകാര്‍ നാസിക് ധോളിന്‍െറ അകമ്പടിയോടെ ആഹ്ളാദ പ്രകടനം നടത്തി. തൊളിക്കോട്ടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മാര്‍ക്കറ്റ് മൈതാനിയില്‍ സമാപിച്ചു. നേതാക്കളായ ജോബോയ് പെരേര, അഡ്വ. പി.എസ്. ചെറിയാന്‍, ഗ്രേസി ജോണ്‍, അഡ്വ. പി.എ. അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.