പത്തനാപുരത്ത് വാക്പോര് തീരുന്നില്ല; ‘നീചനും സല്‍സ്വഭാവിയും’

പത്തനാപുരം: തെരഞ്ഞെടുപ്പ് കോലാഹലം കെട്ടടങ്ങിയെങ്കിലും പത്തനാപുരം മണ്ഡലത്തില്‍ വാക്പോര് അവസാനിക്കുന്നില്ല. ജഗദീഷ് നീചനാണെന്ന് ഗണേഷ് പറയുമ്പോള്‍ തന്‍െറ എതിരാളി സല്‍സ്വഭാവിയാണെന്ന് പരിഹസിക്കുകയാണ് ജഗദീഷ്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്പോര്. കുന്നിക്കോട് സ്കൂളിന്‍െറ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനായാണ് ജഗദീഷ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയശേഷം മണ്ഡലത്തിലത്തെുന്നത്. ഗണേഷ് കുമാറിന്‍െറ രാഷ്ട്രീയനിലപാടുകളെ ജഗദീഷ് വിമര്‍ശിച്ചു. തുടര്‍ന്ന് കലാഭവന്‍ മണി അനുസ്മരണച്ചടങ്ങില്‍ ഗണേഷ്കുമാര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചാരണത്തിലുടനീളം വാക്കുകള്‍ കൊണ്ട് ഇരുവരും യുദ്ധം നടത്തി. ഫലം വന്നതിനുപിന്നാലെ തന്‍െറ എതിരാളിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന നടന്‍ ജഗദീഷ് നീചനും നികൃഷ്ടനുമാണെന്ന് ഗണേഷ്കുമാര്‍ ആരോപിച്ചു. എന്നാല്‍, വി.എസ്. അച്യുതാനന്ദന്‍ രോഗിയാണെന്ന് താന്‍ ഒരിക്കലും പറയില്ളെന്നും തെരഞ്ഞെടുപ്പില്‍ തന്‍െറ പ്രതിയോഗി മാന്യനും സ്വഭാവശുദ്ധിയുള്ളവനുമായിരുന്നെന്നും പി.വി. ജഗദീഷ്കുമാറും പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.