കൊല്ലം: ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അന്തരീക്ഷത്തിലും സ്ഥാനാര്‍ഥികള്‍ക്ക് വീട്ടിലിരിക്കാന്‍ കഴിഞ്ഞില്ല. വോട്ട് ഉറപ്പിക്കാന്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന തിരക്കിലായിരുന്നു അവര്‍. ഇടക്കിടെ പെയ്ത മഴയിലും ആവേശം കുതിരാതെ നിശ്ശബ്ദ പ്രചാരണം അണികളും ആവേശകരമാക്കി. അന്തിമ തന്ത്രങ്ങളിലൂടെ വോട്ട് അനുകൂലമാക്കാനുള്ള പെടാപ്പാടിലായിരുന്നു സ്ഥാനാര്‍ഥികള്‍. പരമാവധി വോട്ടര്‍മാരെ ബൂത്തിലത്തെിക്കാനാണ് ശ്രമം. അടിയൊഴുക്കുകളെ തടയാന്‍ ബന്ധുബലവും സുഹൃദ് വലയത്തിന്‍െറ സഹായവും ചിലര്‍ തേടി. ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് ചില സ്ഥാനാര്‍ഥികള്‍ ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. ഭവന സന്ദര്‍ശനം നടത്തി ഇതുവരെ നേരില്‍ കാണാന്‍ കഴിയാത്തവരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമവും നടന്നു. വീടുകളില്‍ വോട്ടേഴ്സ് സ്ളിപ് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക സ്ക്വാഡിനെയാണ് നിയോഗിച്ചത്. വീടുവീടാന്തരം കയറി അംഗസംഖ്യ അനുസരിച്ചുള്ള സ്ളിപ് കൈമാറി. ഇതൊടൊപ്പം ഉറപ്പായും കിട്ടുന്ന വോട്ടുകളുടെ എണ്ണം കൂടി കൂട്ടുന്നുണ്ട്. വോട്ടെടുപ്പിനുമുമ്പേ എത്ര വോട്ട് കിട്ടുമെന്ന കണക്കുകൂട്ടലുകളും മുന്നണികളില്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍െറ വോട്ടേഴ്സ് സ്ളിപ് ലഭിച്ചിട്ടില്ലാത്ത വീടുകളിലും മുന്നണി പ്രവര്‍ത്തകര്‍ സ്ളിപ്പുകള്‍ വിതരണം ചെയ്തു. പുതിയ വോട്ടര്‍മാരെയും പ്രായമായവരെയും വോട്ട് ചെയ്യുന്നത് പഠിപ്പിക്കാന്‍ മാതൃകാ വോട്ടിങ് മെഷീനുമായി പ്രത്യേക സ്ക്വാഡുകളും മിക്കയിടത്തും സഞ്ചരിച്ചു. വനിതകള്‍, കുട്ടികള്‍, യുവാക്കള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു ഓരോ മുന്നണിയും നിശ്ശബ്ദ പ്രചാരണം കൊഴുപ്പിച്ചത്. ഇതിലൂടെ പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലെ നേട്ടവും കോട്ടവും അടങ്ങുന്ന ലഘുലേഖകളുമായി പല തവണ ഒരു വീട്ടില്‍ തന്നെ പ്രചാരണത്തിനത്തൊന്‍ കഴിഞ്ഞു. നാട്ടിലില്ലാത്തവരെ തിരികെ എത്തിക്കാന്‍ ഇന്നലെയും ഊര്‍ജിത ശ്രമമാണ് നടത്തിയത്. രാത്രിയോടെ പോളിങ് ബൂത്തുകള്‍ക്ക് സമീപത്തായി മുന്നണികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകള്‍ ക്രമീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.