കടയ്ക്കല്‍: ക്ഷേത്രങ്ങളില്‍ ശിവരാത്രി ഉത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ നടക്കും. കുമ്മിള്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ആരംഭിച്ചു. 10ന് സമാപിക്കും. അഞ്ചിന് ഉച്ചക്ക് 12ന് സമൂഹസദ്യ, രാത്രി 8.30ന് അഗ്നിച്ചിലമ്പ്- നാടന്‍പാട്ടുകളുടെ ദൃശ്യാവിഷ്കാരം, ആറിന് രാവിലെ ഒമ്പതിന് ഉത്സവബലി, രാത്രി ഏഴിന് ഭക്തിഗാനമേള, 8.30ന് നൃത്തസംഗീത നാടകം, ഏഴിന് വൈകീട്ട് നാലിന് കുമ്മിള്‍ ജങ്ഷനില്‍ ഗാനമേള, 10ന് കെട്ടുകാഴ്ചകള്‍, 10.30ന് വില്‍കലാമേള, 12ന് കാക്കാരശിനാടകം, എട്ടിന് രാത്രി ഏഴിന് നങ്ങ്യാര്‍കൂത്ത്, ഒമ്പതിന് രാവിലെ 8.30ന് പറയ്ക്കെഴുന്നള്ളിപ്പ്, രാത്രി ഏഴിന് നാടകം, 10ന് രാവിലെ അഞ്ചിന് ആറാട്ട്, രാത്രി ഒമ്പതിന് കോമഡി ഷോ. •കടയ്ക്കല്‍ കിളിമരത്ത് ക്ഷേത്രം - ശിവരാത്രിദിവസം രാവിലെ എട്ടിന് അഖണ്ഡനാമജപയജ്ഞം, രാത്രി 11ന് തിരിച്ചെഴുന്നള്ളിപ്പ്, 12ന് വിശേഷാല്‍ പൂജ. •മിഷ്യന്‍കുന്ന് ഭഗതവിക്ഷേത്രത്തില്‍ സമൂഹ ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, സദ്യ, അഹോരാത്ര അഖണ്ഡനാമം എന്നിവ നടക്കും. •വളവുപച്ച മഹാദേവര്‍കുന്ന് ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ഞായറാഴ്ച തുടങ്ങും. വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരികസമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ ഏഴിന് പൊങ്കാല, 12ന് അന്നദാനം, രാത്രി 8.30 ന് കഥാപ്രസംഗം, 10 ന് വില്‍ക്കലാമേള. •പൊടിയാട്ടുവിള മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 6.15 ന് പൊങ്കാല, രാത്രി 8.30ന് കലാസന്ധ്യ, മെഗാഷോ എന്നിവ നടക്കും. വൈകീട്ട് മൂന്നിന് ഉത്സവഘോഷയാത്ര, രാത്രി എട്ടിന് മേളപ്പൊലിമ, രാത്രി 9.30ന് ചാക്യാര്‍കൂത്ത്, രാത്രി 12ന് ശിവരാത്രിപൂജ, ഉച്ചക്ക് ഒന്നുമുതല്‍ ഭക്തിജപലഹരി, പുലര്‍ച്ചെ നാലിന് വെടിക്കെട്ട് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.