കുണ്ടറ: എ.ബി.വി.പി ജില്ലയില്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്‍െറ മറവില്‍ കാഞ്ഞിരകോട് സെന്‍റ് മാര്‍ഗരറ്റ് ഗേള്‍സ് ഹൈസ്കൂളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. ബന്ദ് ആഹ്വാന ദിവസങ്ങളില്‍ സ്കൂള്‍ ബസുകള്‍ അയക്കാറില്ളെങ്കിലും വീടുകളില്‍ ദിനപത്രവും മറ്റും ഇല്ലാത്ത കുട്ടികള്‍ ബന്ദിന്‍െറ കാര്യം അറിയാതെ സ്കൂളുകളിലത്തെും. ഇങ്ങനെ എത്തുന്ന കുട്ടികളെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വീടുകളിലേക്ക് അയക്കുകയാണ് പതിവ്. ഇത്തരത്തില്‍ തിങ്കളാഴ്ചയും കുറച്ച് കുട്ടികള്‍ സ്കൂളില്‍ എത്തിയിരുന്നു. ബൈക്കുകളിലത്തെിയ സംഘം സ്കൂള്‍ വളപ്പില്‍ പ്രവേശിച്ച് ബൈക്കുകള്‍ വട്ടം ചുറ്റിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലെ ക്ളാസുകളില്‍ കയറി ബെഞ്ചും ഡെസ്കും തള്ളിയിട്ട് ഭീതി പരത്തുകയും ചെയ്തു. കുട്ടികള്‍ പരിഭ്രാന്തരായി. സമരക്കാരോട് ക്ളാസ് നടത്തുന്നില്ളെന്നും രക്ഷിതാക്കളത്തെിയാല്‍ കുട്ടികളെ വീട്ടിലേക്ക് അയക്കുമെന്നും പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. പി.ടി.എ കുണ്ടറ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.