?????????? ?????? ?????? ?????????? ??????????? ??????? ?????? ?????? ????????

ആയൂര്‍: ലോക ടൂറിസം ഭൂപടത്തിലേക്ക് കാലെടുത്തുവെക്കുന്ന ചടയമംഗലം ജടായുപ്പാറ മുകളില്‍ ഇനി പൂക്കളും ചിറകുവിടര്‍ത്തും. കാലവര്‍ഷത്തില്‍ പാറമുകളില്‍ നിര്‍മിച്ച  ജലസംഭരണി നിറഞ്ഞുകവിഞ്ഞു. 15 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന മഴവെള്ളസംഭരണിയാണ് ഇവിടെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായത്.

ഇനി പദ്ധതി നിര്‍വഹണത്തിനും മലമുകളിലെ ഉദ്യാനത്തില്‍ നട്ടുവളര്‍ത്തുന്ന ചെടികളും മരങ്ങളും നനക്കാന്‍ ഈ വെള്ളം ഉപയോഗിക്കാനാവും. പാറ മുകളില്‍ 100കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ടൂറിസം പദ്ധതി നിര്‍വഹണത്തിന് ഒന്നര കിലോമീറ്റര്‍ താഴെനിന്ന് വെള്ളം മുകളിലേക്ക് പമ്പ് ചെയ്താണ് എത്തിച്ചിരുന്നത്. ഇതിനു ഭാരിച്ച ചെലവുവന്നിരുന്നു.  മലമുകളിലെ വിവിധ ചരിവുകള്‍ ഏകോപിപ്പിച്ചാണ് പാറയില്‍ ജലസംഭരണി യാഥാര്‍ഥ്യമാക്കിയത്.

അഡ്വഞ്ചര്‍ പാര്‍ക്ക്, ആയുര്‍വേദ റിസോര്‍ട്ട്, റോഡ്വേ, പുഷ്പകവിമാനം, ആര്‍.ഡി സിനിമ തിയറ്റര്‍, വാട്ടര്‍പോള്‍, റസ്റ്റാറന്‍റ് ഡിജിറ്റല്‍ ഫാന്‍റസി മ്യൂസിക്കല്‍ ഷോ എന്നിവയും പാറ മുകളിലെ വിവിധ പ്രോജക്ടുകളാണ്. ജടായു ശില്‍പ നിര്‍മാണവും അവസാന മിനുക്കുപണികളിലാണ്. 15000 ചതുരശ്രഅടി വിസ്തൃതിയുള്ളതാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവും ശില്‍പത്തിനുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.