കൊല്ലം: ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് തോട്ടണ്ടി വാങ്ങാനുള്ള നീക്കം അഴിമതിക്ക് കാരണമാകരുതെന്ന് ആര്‍.എസ്.പി സംസ്ഥാനസെക്രട്ടറി എ.എ. അസീസ്. അടച്ചിട്ടിരിക്കുന്ന കെ.എസ്.സി.ഡി.സി ഫാക്ടറികളും കാപെക്സ് ഫാക്ടറികളും സ്വകാര്യ ഫാക്ടറികളും തുറക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമര ഭാഗമായി ഇരവിപുരം കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറിപടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാക്ടറികളിലെ നിയമനിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ തൊഴില്‍വകുപ്പും കശുവണ്ടിവകുപ്പും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ കേരള കാഷ്യൂനട്ട് ഫാക്ടറി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ആക്ടിങ് ജനറല്‍സെക്രട്ടറി സജി ഡി. ആനന്ദ് അധ്യക്ഷതവഹിച്ചു. ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ്, ഡി.എസ്. സുരേഷ്കുമാര്‍, ദിലീപ് മംഗലഭാനു, എസ്. ഗിരീഷ്കുമാര്‍, പി. ഉദയകുമാര്‍, ജെ. മധുസൂദനന്‍പിള്ള, ടി. മധുസൂദനന്‍, സഖറിയാ ക്ളമന്‍റ്, അബ്ദുല്‍ ലത്തീഫ്, അനിതാകുമാരി, വാസന്തി, രാധ, പ്രസന്ന, വിമല, മുഹമ്മദ്ഹനീഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.