കുണ്ടറ: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഇന്ന് തുറക്കും ഇപ്പോള്‍ തുറക്കും എന്നുള്ള പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയല്ല, പട്ടിണിപ്പാവങ്ങളുടെ കുടിലുകളില്‍ അടുപ്പ് പുകയാന്‍ ഫാക്ടറികള്‍ തുറക്കുകയാണ് വേണ്ടതെന്നും ഇടത് സര്‍ക്കാറിന്‍െറ ഇക്കാര്യത്തിലെ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരമ്പരക്ക് പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും ബി.ജെ.പി ദക്ഷിണമേഖല സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍ പറഞ്ഞു. അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുണ്ടറ മണ്ഡലം കമ്മിറ്റി മുക്കടയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം കിട്ടിയാല്‍ 30 ദിവസത്തിനകം കശുവണ്ടിഫാക്ടറികള്‍ തുറക്കുമെന്നാണ് മണ്ഡലത്തിലെ ഓരോ കോണിലും മേഴ്സിക്കുട്ടിയമ്മ പ്രസംഗിച്ചത്. ഓണത്തിന് തൊഴിലാളികള്‍ക്ക് 15,000 രൂപ ബോണസും 25,000 രൂപ ഇടക്കാലാശ്വാസവും അനുവദിക്കണം. കൊറ്റങ്കര സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീനാഗേന്ദ്രന്‍, സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അഡ്വ. കേണല്‍ കെ.കെ. ജോണ്‍, വനിതാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ബിറ്റി സുധീര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. രൂപ ബാബു, മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍. ദേവരാജന്‍, ശിവാനന്ദന്‍, എസ്.സി മോര്‍ച്ച ജനറല്‍ സെക്രട്ടറി സജീവ് ചന്ദ്രന്‍, പി. ശിവന്‍, ടി.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ചവറ: ബി.ജെ.പി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറ ബസ്സ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. മുന്‍ ജില്ലാ പ്രസിഡന്‍റ് വയയ്ക്കല്‍ മധു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് വെറ്റമുക്ക് സോമന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ അനില്‍ വാഴപ്പള്ളി, നിയോജകമണ്ഡലം എന്‍.ഡി.എ കണ്‍വീനര്‍ ബേബി ജോണ്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഭരണിക്കാവ് രാജന്‍, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഞ്ജനാസുരേഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അപ്പുക്കുട്ടക്കുറുപ്പ്, സരോജാക്ഷന്‍പിള്ള, ചവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അമൃതാലയം സുരേഷ്, പന്മന പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അശോകന്‍, തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സുധീഷ്, തേവലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഓമനക്കുട്ടന്‍, നീണ്ടകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.