വിതുര: ആറുമാസമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഡീസല്‍ പമ്പ് ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി വിതുര ഡിപ്പോയിലത്തെി നെടുമങ്ങാട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസറെ (ഡി.ടി.ഒ) തടഞ്ഞുവെച്ചു. നാലുമാസം മുമ്പ് പമ്പില്‍ ഡീസല്‍ നിറച്ചിരുന്നു. ചീഫ് ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് ഉദ്ഘാടനം നടക്കാത്തതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. മറ്റു ഡിപ്പോകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതുമൂലം 25,000 രൂപയുടെ നഷ്ടം ഡിപ്പോക്കുണ്ടാകുന്നുവെന്ന് അധികൃതര്‍ പറയുന്നു. പ്രതിമാസ യോഗത്തിന് ഡി.ടി.ഒ വന്നപ്പോഴാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി വിനീഷ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് എസ്.എല്‍. കൃഷ്ണകുമാരി, ആര്‍.കെ. ഷിബു, ഷാഹുല്‍നാഥ് അലിഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. തുടര്‍ന്ന്, മേലുദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ടിന് പമ്പ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.