തേവലക്കര: പഞ്ചായത്ത് കമ്മിറ്റിയുടെ എതിര്‍പ്പിനെ മറികടന്ന് മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതായി ആരോപിച്ച് ജനപ്രതിനിധികള്‍ നാട്ടുകാരുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര ഒന്നാം വാര്‍ഡിലെ കല്ലൂരയ്യത്ത് പ്രദേശത്താണ് മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് സെക്രട്ടറി അനുമതി നല്‍കിയത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സ്വകാര്യ കമ്പനി അനുമതിക്ക് അപേക്ഷിച്ചത്. അന്ന് വാര്‍ഡ് അംഗമായിരുന്ന രാജേഷ് സെക്രട്ടറിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് അപേക്ഷ തള്ളി. ജൂലൈ 18ന് ടവര്‍ നിര്‍മാണത്തിന് അനുമതി ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനപ്രതിനിധികളായ സുനിത, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളായ സ്ത്രീകളുമായി ചേര്‍ന്ന് സെക്രട്ടറിയെയും പഞ്ചായത്ത് ഓഫിസും ഉപരോധിച്ചത്. ജൂലൈ 13ന് തങ്ങള്‍ പങ്കെടുക്കാത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ഉത്തരവ് വായിച്ചെന്ന സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കാനാകില്ളെന്ന് മെംബര്‍മാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ ചര്‍ച്ചയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വാര്‍ഡ്തല സര്‍വകക്ഷി യോഗം വിളിക്കാമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഉപരോധം അവസാനിച്ചു. എതിര്‍പ്പ് കാരണം മാറ്റിവെച്ച അപേക്ഷക്കെതിരെ ടവര്‍ കമ്പനിക്കാര്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിധിയുണ്ടായതെന്ന് സെക്രട്ടറി ഷൗക്കത്ത് ബായി പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ച കമ്മിറ്റിയില്‍ പരാതിക്കാരായ അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ളെന്നും ഉത്തരവ് നിയമപ്രകാരമാണ് നല്‍കിയതെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.