ഹരിതകുണ്ടറ രണ്ടാംഘട്ടം: പ്രവര്‍ത്തനം സജീവമാക്കുമെന്ന് മന്ത്രി

കുണ്ടറ: ഹരിതകുണ്ടറ രണ്ടാംഘട്ടം നടപ്പാക്കുമ്പോള്‍ സമയബന്ധിതമായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം സജീവമാക്കുകയാണ് വേണ്ടതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഹരിതകുണ്ടറ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 51,000 വീടുകളുള്ള മണ്ഡലത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി വേണ്ടത് ജനകീയ തലത്തിലുള്ള സംഘാടനവും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൈകോര്‍ത്തുള്ള പ്രവര്‍ത്തനവുമാണ്. ചിറ്റുമല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ളോക് വളപ്പില്‍ പ്ളാസ്റ്റിക് സംസ്കരണത്തിനുള്ള പ്ളാന്‍റ് സ്ഥാപിക്കുകയും പഞ്ചായത്തുകളില്‍ നിന്ന് കഴുകി വൃത്തിയാക്കിയ പ്ളാസ്റ്റിക് മാലിന്യം കിലോക്ക് മൂന്ന് രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് യോഗത്തിന് ഉറപ്പ് നല്‍കി. പഞ്ചായത്തുതലത്തില്‍ ഇത്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തും. പ്രവര്‍ത്തനം അടുത്തമാസം പത്തോടെ പൂര്‍ത്തിയാകും. മുഖത്തല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജീവ്, ചിറ്റുമല ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധുമോഹന്‍, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹന്‍, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് വിനിതകുമാരി, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. വിജയന്‍, നെടുമ്പന പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നാസര്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍, ഇളമ്പള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജലജഗോപന്‍, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എ. ലാസര്‍, എസ്.എല്‍. സജികുമാര്‍, അഡ്വ. ആര്‍. സേതുനാഥ്, ജി. ബാബു, മുളവന രാജേന്ദ്രന്‍, ഷൈല മധു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.