മയ്യനാട്: നന്ദകിഷോര്‍റോയ് എന്ന ബിഹാര്‍ സ്വദേശിയായ അമ്പതുകാരന് 13 വര്‍ഷത്തെ അനാഥജീവിതത്തിന് വിട. ഇനി സനാഥനായി നാട്ടിലേക്ക് മടക്കയാത്ര. 13 വര്‍ഷത്തിനുശേഷം മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിന്‍െറ മുറ്റത്തുവെച്ച് സഹോദരന്‍െറ മകനെ കണ്ടപ്പോള്‍ രണ്ടാംജന്മം ലഭിച്ച സന്തോഷത്തിലായിരുന്നു നന്ദകിഷോര്‍. 2003 ഡിസംബറിലാണ് മനോനില തെറ്റി റോഡില്‍ അലഞ്ഞ ഇയാളെ നാട്ടുകാര്‍ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലത്തെിച്ചത്. സമിതി മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലും ജില്ലാ ആശുപത്രി, മയ്യനാട് ആശുപത്രി എന്നിവിടങ്ങളിലും നടത്തിയ ചികിത്സകളുടെ ഫലമായി അസുഖം ഭേദമായി. തുടര്‍ന്ന് ബിഹാറിലെ വിലാസം സമിതി അധികൃതര്‍ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. മേല്‍വിലാസത്തില്‍ ഫ്രാന്‍സിസ് സേവ്യര്‍ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ സമിതിയിലെ മാത്യൂ വാഴക്കുളം ബിഹാറിലെ ബയ്സാലി ജില്ലയിലെ മുഹിയുദ്ദീന്‍ പൂര്‍ഗ്രാഹി എന്ന ഗ്രാമത്തിലത്തെി നന്ദകിഷോറിന്‍െറ ബന്ധുക്കളെ കണ്ടത്തെുകയും ഇയാള്‍ എസ്.എസ് സമിതിയിലുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ നന്ദകിഷോറിന്‍െറ നാലു സഹോദരിമാരും സഹോദരനും ഫോണിലൂടെ സംസാരിക്കുകയും നന്ദകിഷോറിനെ കൂട്ടിക്കൊണ്ടുവരാന്‍ സഹോദരന്‍െറ മകന്‍ ബിറ്റുകുമാറിനെ കേരളത്തിലേക്ക് അയക്കുകയുമായിരുന്നു. 13 വര്‍ഷം മുമ്പ് റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സക്കായി പോയ ഇയാളെ കാണാതാകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഭയം നല്‍കി പുതുജീവനേകിയ എസ്.എസ്.സമിതി അധികൃതര്‍ക്കും അന്തേവാസികള്‍ക്കും നന്ദി പറഞ്ഞ് നന്ദകിഷോര്‍ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.