കൊട്ടാരക്കര: ഇനി 100ല്‍ വിളിച്ചാല്‍ പൊലീസ് നിങ്ങളുടെ സമീപത്തേക്ക് കുതിച്ചത്തെും. ‘ഡയല്‍ 100’ സംവിധാനത്തിന്‍െറയും വിപുലീകരിച്ച കണ്‍ട്രോള്‍ റൂമിന്‍െറയും ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി അജിതാബീഗം നിര്‍വഹിച്ചു. നിലവില്‍ പൊതുജനങ്ങളുടെ പരാതി ‘ഡയല്‍ 100’ സംവിധാനം വഴി അറിയിക്കുമ്പോള്‍ കൊല്ലം സിറ്റി കമീഷണറുടെ ഓഫിസ് കണ്‍ട്രോള്‍ റൂം വഴിയായിരുന്നു ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ പരിഹാരം കണ്ടിരുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ 24 മണിക്കൂറും പൊലീസിന്‍െറ സേവനം നേരിട്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്ന് റൂറല്‍ എസ്.പി പറഞ്ഞു. റൂറല്‍ പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കെട്ടിടത്തിലാണ് പുതുതായി ആരംഭിച്ച ‘ഡയല്‍ 100’ സംവിധാനവും വിപുലീകരിച്ച കണ്‍ട്രോള്‍ റൂം യൂനിറ്റും പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് 100 എന്ന നമ്പറില്‍ വിളിച്ച് ഏത് വിവരവും പൊലീസ് കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും കൃത്യസമയത്ത് അതിന്‍െറ നടപടിക്രമങ്ങള്‍ പരാതിക്കാരെ അറിയിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി മാരായ അശോകന്‍, എസ്. മധുസൂദനന്‍, അഡ്മിനിസ്ട്രേറ്റിവ് ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, എസ്. അനില്‍ദാസ്, ഡി.സി.ആര്‍.ബി വിജയകുമാരന്‍നായര്‍, വനിതാസെല്‍ സി.ഐ അനിതകുമാരി, റൂറല്‍ പൊലീസ് ജില്ലയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.