കൊല്ലം: കശുവണ്ടിത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കണമെന്ന പ്രമേയത്തില്‍ തട്ടി ജില്ലാ പഞ്ചായത്തില്‍ ഭരണപക്ഷത്ത് ഭിന്നത. കൊണ്ടുവന്നവരുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്ന രൂക്ഷവിമര്‍ശത്തിനൊടുവില്‍ പ്രസിഡന്‍റ് പ്രമേയം തള്ളി. തിങ്കളാഴ്ച നടന്ന ജില്ലാപഞ്ചായത്ത് യോഗത്തിനൊടുവിലാണ് സി.പി.എമ്മിലെ കെ.സി. ബിനു പ്രമേയം അവതരിപ്പിച്ചത്. കൂടുതല്‍ കശുവണ്ടിത്തൊഴിലാളികളുള്ള ജില്ലയില്‍ ജോലിയില്ലാത്തതിനാല്‍ എല്ലാവരും ദുരിതത്തിലാണ്. ഓണത്തിന് ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതുള്ളതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പ്രമേയം. സി.പി.എം അംഗം ഡോ. കെ. രാജശേഖരന്‍ നിര്‍ദേശിച്ചു. സി.പി.ഐയിലെ അനില്‍ എസ്. കല്ളേലിഭാഗം പ്രമേയത്തെ പിന്താങ്ങി.എന്നാല്‍, കശുവണ്ടി ഫാക്ടറികള്‍ തുറക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാറെന്നും ഇതിനിടയില്‍ ഇത്തരമൊരു പ്രമേയത്തിന് പ്രസക്തിയില്ളെന്നും പൊതുമരാമത്ത് സമിതി അധ്യക്ഷനായ വി. ജയപ്രകാശ് പറഞ്ഞു. എടുത്തുചാടിയുള്ള പ്രമേയം അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായതുമുതല്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യസമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍ അഭിപ്രായപ്പെട്ടു. കശുവണ്ടിത്തൊഴിലാളികള്‍ കൂടുതലുള്ള കുണ്ടറയില്‍ നിന്ന് ജയിച്ച മന്ത്രി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പ്രമേയത്തിന് ഒരു പ്രസക്തിയുമില്ളെന്നും അവര്‍ പറഞ്ഞു. പ്രമേയം കൊണ്ടുവന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് വൈസ് പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ള പറഞ്ഞു. കശുവണ്ടിഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ നടത്തുകയാണ്. ബജറ്റില്‍ വലിയ തുക കശുവണ്ടി മേഖലക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാതെയുള്ള പ്രമേയം അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും എതിര്‍ത്തതോടെ പ്രമേയം മാറ്റിവെക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം. ജഗദമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.