പരീക്ഷ അടുത്തിട്ടും പാഠപുസ്തകങ്ങള്‍ ലഭിച്ചില്ളെന്ന്

കുളത്തൂപ്പുഴ: ഓണപ്പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മേഖലയിലെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ളെന്ന് ആക്ഷേപം. യു.പി, എല്‍.പി വിഭാഗങ്ങളുടെ പുസ്തകങ്ങളില്‍ ചിലതാണ് ഇനിയും കിട്ടാത്തത്. ഓരോ അധ്യയനവര്‍ഷവും ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പ് അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ പുസ്തകങ്ങളുടെ എണ്ണവും ഇന്‍ഡന്‍റും ഓരോ സ്കൂളില്‍നിന്ന് ഓണ്‍ലൈന്‍ വഴിയും അല്ലാതെയും വിദ്യാഭ്യാസവകുപ്പ് ശേഖരിക്കാറുണ്ട്. ശേഷം പുതിയ അധ്യയനവര്‍ഷത്തിലെ ആറാം പ്രവര്‍ത്തിദിനത്തിലെ കണക്ക് പ്രത്യേകമായും നല്‍കാറുണ്ട്. എന്നാല്‍ അധ്യയനവര്‍ഷം ആരംഭിച്ച് മാസം രണ്ടായിട്ടും ഓരോ സ്കൂളിലേക്കും ആവശ്യമായ പുസ്തകങ്ങള്‍ പൂര്‍ണമായി എത്തിച്ചുനല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പതും അമ്പതും വിദ്യാര്‍ഥികളുള്ള ക്ളാസുകളിലേക്ക് രണ്ടും മൂന്നും പുസ്തകങ്ങള്‍ കുറവാണ് പല സ്കൂളിലും ലഭിച്ചിട്ടുള്ളത്. പുസ്തകങ്ങള്‍ ഒന്നിച്ച് എത്താതെ വരികയും പല വിഷയങ്ങള്‍ പലതവണകളായി എത്തുകയും ചെയ്തതോടെയാണ് എണ്ണത്തില്‍ കുറവുവന്നത്. ഇനി കിട്ടാനുള്ളവ എപ്പോള്‍ എവിടെനിന്ന് ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. തങ്ങളുടെ കൈവശം കിട്ടിയ പുസ്തകങ്ങള്‍ വിതരണംചെയ്യാമെന്ന് വെച്ചാല്‍ തന്നെ എണ്ണത്തില്‍ കുറവായതിനാല്‍ എല്ലാ കുട്ടികള്‍ക്കും പുസ്തകം കിട്ടാതെ വരും. ഇന്‍ഡന്‍റ് പ്രകാരമുള്ള പുസ്തകങ്ങള്‍ ഓരോ ജില്ലയിലേക്കും അയച്ചിട്ടുണ്ടെന്നും വിതരണത്തിലെ വീഴ്ചയാകും പൂര്‍ണമായും ലഭിക്കാത്തിന് പിന്നിലെന്നുമാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.