കാവനാട്: ദേശീയപാതയില്‍ രാമന്‍കുളങ്ങര-വെള്ളയിട്ടമ്പലം റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കാല്‍നടയാത്രക്കാരും റോഡ് മുറിച്ചുകടക്കാനാകാതെ ബുദ്ധിമുട്ടുന്നു. നേരത്തേ ഇരുമ്പുപാലത്തിലായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നത്. ഇരുമ്പുപാലത്തിന് സമാന്തരമായി പുതിയ പാലം വന്നതോടെ തിരക്ക് രാമന്‍കുളങ്ങര-വെള്ളയിട്ടമ്പലം ഭാഗത്തേക്ക് മാറി. വീതികുറവാണ് പ്രധാനപ്രശ്നം. ഹൈസ്കൂള്‍ ജങ്ഷന്‍, കലക്ടറേറ്റ് ഭാഗത്തുനിന്ന് വാഹനങ്ങള്‍ എത്തുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകുന്നു. കൂടാതെ, ഈഭാഗത്തെ പൊലീസിന്‍െറ ഹെല്‍മറ്റ് പരിശോധനയും സുഗമമായ ഗതാഗതത്തെ ബാധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡിന്‍െറ വശത്ത് മണല്‍ കിടക്കുന്നതിനാല്‍ ഇരുചക്രവാഹനയാത്രക്കാര്‍ വീഴുകയും ചെയ്യുന്നുണ്ട്. രാമന്‍കുളങ്ങര ജങ്ഷനില്‍ തെരുവ് വിളക്കുകള്‍ കത്താത്തതും കാല്‍നടയാത്രികരെ വലയ്ക്കുന്നു. രാമന്‍കുളങ്ങരയില്‍ യാത്രക്കാര്‍ക്കും മറ്റും റോഡ് മുറിച്ചുകടക്കുന്നതിന് കൂടുതല്‍ പൊലീസിനെയും ഗാര്‍ഡുകളെയും നിയമിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.