അപകടക്കെണിയായി ദേശീയപാതയിലെ കുഴികള്‍

കുന്നിക്കോട്: ദേശീയപാതയുടെ തകര്‍ച്ച യാത്രക്കാരെ വലയ്ക്കുന്നു. കൊല്ലം-തിരുമംഗലം പാതയില്‍ വിളക്കുടി ജങ്ഷനു സമീപത്തെ കുഴികളാണ് ഏറെ ദുരിതം. അന്തര്‍സംസ്ഥാനവാഹനങ്ങള്‍ അടക്കം കടന്നുപോകുന്നതും ഇതുവഴിയാണ്. വലിയ വാഹനങ്ങള്‍ പലപ്പോഴും അപകടത്തില്‍പെടാറുണ്ട്. പാതയുടെ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. ക്ഷേത്രത്തിന് സമീപത്തെ കുഴികളില്‍ ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തില്‍പെടുന്നുന്നത്. ഒരു മാസത്തിനിടെ 10ലധികം വാഹനങ്ങള്‍ കുഴികളില്‍ അകപ്പെട്ടു. ചരക്കുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്കാണ് എറ്റവും പ്രശ്നങ്ങള്‍ ഉണ്ടാവുക. പലപ്പോഴും കേടുപാടുകള്‍ സംഭവിക്കുന്നതുകാരണം ചരക്കുനീക്കവും യഥാസമയം നടക്കാറില്ല. കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ ഭാഗങ്ങളിലേക്ക് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ആശ്രയിക്കുന്നത് ഈ പാതയെയാണ്. മഴക്കാലത്ത് കുഴികളില്‍ വെള്ളം നിറയുന്നത് കാല്‍നടയാത്രപോലും ദുസ്സഹമാക്കുന്നു. സംസ്ഥാനത്തെ പ്രധാനപാതയുടെ തകര്‍ച്ച പരിഹരിക്കാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.