കുണ്ടറ: കേരളത്തില്‍ അവസരങ്ങള്‍ തേടി അലയുന്ന മിടുക്കന്മാരായ യുവാക്കള്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണെന്നും കേരളത്തില്‍ നടക്കുന്ന ഏക വ്യവസായം അഴിമതി മാത്രമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. വിമോചനയാത്രക്ക് കുണ്ടറയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും കമ്യൂണിസ്റ്റും മാറിമാറി ഭരിച്ച കേരളത്തില്‍ എങ്ങും വികസന മുരടിപ്പാണ്. മണ്ഡലം പ്രസിഡന്‍റ് സജീവ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീശന്‍, പി.എം. വേലായുധന്‍, ജില്ലാ പ്രസിഡന്‍റ് ജി. ഗോപിനാഥന്‍, സെക്രട്ടറി പി.കെ. സുകുമാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അരുള്‍ സുജിത് സുകുമാരന്‍, വെള്ളിമണ്‍ ദിലീപ്, ബിജു നീലാംബരന്‍, മോഹനന്‍ ഉണ്ണിത്താന്‍, പി. ശിവന്‍, നസീര്‍, രാധാമണി, ആര്‍.എസ്. പ്രശാന്ത്, ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. കുണ്ടറയില്‍ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യമുന്നയിച്ച് കുണ്ടറ പൗരസമിതി പ്രസിഡന്‍റ് കെ.ഒ. മാത്യുപണിക്കര്‍ കുമ്മനത്തിന് വേദിയില്‍ നിവേദനം നല്‍കി. ശാസ്താംകോട്ട: വിമോചനയാത്രക്ക് ഭരണിക്കാവില്‍ സ്വീകരണം നല്‍കി. ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ സമഗ്രസംരക്ഷണത്തിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ആര്‍.എസ്.എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എം.എസ്. ജയചന്ദ്രന്‍ കുമ്മനത്തിന് സമര്‍പ്പിച്ചു. ചവറ: വിമോചനയാത്രക്ക് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റി ചവറ ബസ്സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്‍റ് ഭരണിക്കാവ് രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.എം. വേലായുധന്‍, ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി എം.കെ. നസീര്‍, കര്‍ഷക സംസ്ഥാന മോര്‍ച്ച പ്രസിഡന്‍റ് വി.ആര്‍. മുരളീധരന്‍, ജില്ലാ പ്രസിഡന്‍റ് മാമ്പുഴ ശ്രീകുമാര്‍, ഡോ. ശ്രീകുമാര്‍, അപ്പുക്കുട്ടന്‍ കുറുപ്പ്, തേവലക്കര രാജീവ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കഥകളി കലാകാരി ചവറ പാറുക്കുട്ടിയെ കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ചാദരിച്ചു. വിമോചനയാത്രക്ക് രാത്രി പത്തേകാലോടെ ചിന്നക്കട ജങ്ഷനില്‍ സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.