കരുനാഗപ്പള്ളി: മാരകായുധങ്ങളുമായി ബൈക്കിലത്തെിയ സംഘം രണ്ടുപേരെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. കഴിഞ്ഞദിവസം രാത്രി 12ഓടെ ആലുംകടവ് കായക്കാട്ട് ജങ്ഷനിലായിരുന്നു സംഭവം. ആലുംകടവ് കൊച്ചുതറയില്‍ സലിന്‍ (53), ഓട്ടോഡ്രൈവറായ സന്തോഷ് (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സലിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തല്‍ജോലി ചെയ്തുവരുന്ന സലിനും സന്തോഷും വീടിനടുത്തുള്ള കടയുടെ സമീപമിരിക്കുമ്പോള്‍ ബൈക്കിലത്തെിയ രണ്ടംഗസംഘം വടിവാളുപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. സലിന്‍െറ വിരലുകള്‍ വെട്ടേറ്റ് മുറിഞ്ഞു. തോളിനുപിറകിലും വെട്ടേറ്റു. തുടര്‍ന്ന് കമ്പി ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയ ശേഷം പണമടങ്ങിയ പഴ്സും രണ്ട് മൊബൈലുകളും കൈക്കലാക്കി സംഘം രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ കറങ്ങിനടന്ന് പിടിച്ചുപറിയും മോഷണവും നടത്തിവരുന്ന സംഘമാണ് ഇതിനുപിന്നിലെന്ന് കരുതുന്നു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.