എല്ലാ ജില്ലയിലും സബര്‍ബന്‍ മാള്‍ തുടങ്ങും –മന്ത്രി അനൂപ് ജേക്കബ്

കരുനാഗപ്പള്ളി: സംസ്ഥാനത്ത് എല്ലാ ജില്ലയിലും സബര്‍ബന്‍ മാള്‍ ആരംഭിക്കാന്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ തീരുമാനിച്ചതായി മന്ത്രി അനൂപ് ജേക്കബ്. കരുനാഗപ്പള്ളിയില്‍ നിര്‍മിച്ച സപൈ്ളകോയുടെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെട്ട കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൊതുവിതരണരംഗത്ത് വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സപൈ്ളകോയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. 32 പഞ്ചായത്തുകളില്‍ മാത്രമാണ് സപൈ്ളകോ മാര്‍ക്കറ്റ് ഇല്ലാത്തത്. ഇത് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല. പഞ്ചായത്തുകള്‍ സ്ഥലം നല്‍കാത്തതാണ് തടസ്സമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടസമുച്ചയം നിര്‍മിച്ചത്. സപൈ്ളകോ ഹൈപ്പര്‍മാര്‍ക്കറ്റ്, എല്‍.പി.ജി ഗ്യാസ് ഒൗട്ട്ലെറ്റ്, താലൂക്ക് ഡിപ്പോ ഓഫിസ് എന്നിവയാണ് പ്രവര്‍ത്തിക്കുക. സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആദ്യവില്‍പനയുടെ ഉദ്ഘാടനം എം.എല്‍.എക്ക് പച്ചക്കറി കിറ്റ് നല്‍കി നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ശോഭന നിര്‍വഹിച്ചു. ഹോട്ടികോര്‍പ്പ് എം.ഡി ഡോ. എം. വേണുഗോപാല്‍, നഗരസഭാ കൗണ്‍സിലര്‍ സി. വിജയന്‍പിള്ള, അഡ്വ. എം.വി. അയ്യപ്പന്‍പിള്ള, സി. മോഹനന്‍പിള്ള, എന്‍. അജയകുമാര്‍, പി.കെ. ബാലചന്ദ്രന്‍, ജെ. ജയകൃഷ്ണപിള്ള, വാഴത്തേ് ഇസ്മായില്‍, അജയന്‍, സദാനന്ദന്‍, പി.ടി. സൂരജ്, എ. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപൈ്ളകോ മാനേജിങ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി സ്വാഗതവും സപൈ്ളകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ റിപ്പോര്‍ട്ടും വിധുകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.