തെങ്കാശി: ഓണവിപണി മുന്നില്‍ക്കണ്ട് ഇലത്തൂരില്‍ ഉള്ളിവര്‍ഗങ്ങളുടെ വിളവെടുപ്പും സംഭരണവും തുടങ്ങി. തെങ്കാശിക്കടുത്തുള്ള തമിഴ് കാര്‍ഷിക ഗ്രാമമായ ഇലത്തൂരിലെ ചെറിയ ഉള്ളികള്‍ പ്രശസ്തമാണ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഉള്ളി വര്‍ഗങ്ങളും പച്ചക്കറികളും അധികവും കേരളത്തിലേക്കാണ് വില്‍പനക്കത്തെിക്കുന്നത്. ഓണവിപണി മുന്നില്‍ക്കണ്ടാണ് വെങ്കായമെന്ന് തമിഴില്‍ അറിയപ്പെടുന്ന ചെറിയ ഉള്ളിയുടെ വിളവെടുപ്പും ശേഖരണവും തുടങ്ങിയിരിക്കുന്നത്. പാടത്തുനിന്ന് ശേഖരിക്കുന്ന ചെറിയ ഉള്ളി പരമ്പരാഗത രീതിയിലാണ് സംഭരിക്കുന്നത്. വീട്ടുവളപ്പിലും കൃഷിയിടത്തിലും മുളയും ഓലയും ഉപയോഗിച്ചാണ് സംഭരണികള്‍ നിര്‍മിക്കുന്നത്. നിരപ്പായ പ്രതലത്തില്‍ 10 മീറ്ററോളം നീളത്തിലും ഒന്നര മീറ്ററോളം വീതിയിലും മൂന്നുമീറ്ററോളം ഉയരത്തിലും നിര്‍മിക്കുന്ന സംഭരണികളെ ‘പന്താട’ യെന്നാണ് വിളിക്കുന്നത്. ഇതിനുള്ളില്‍ ചെറിയ ഉള്ളി നിറച്ചശേഷം ഓലകൊണ്ട് മേല്‍ക്കൂര നിര്‍മിക്കും. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം വരെ ഉള്ളി കേടാകാതിരിക്കും. അകലം പാലിച്ചാണ് ഈറ കെട്ടുന്നത്. അതിനാല്‍ പന്താടയില്‍ വായുസഞ്ചാരം സാധ്യമാവുകയും അതുവഴി ഉള്ളികള്‍ അല്‍പംപോലും കേടാകാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇലത്തൂര്‍ മേഖലയില്‍ ചെറിയ ഉള്ളിയുടെ വിളവെടുപ്പ് പൂര്‍ത്തിയായിവരുന്നു. വിലക്കൂടുതല്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നൂറോളം പന്താടകളില്‍ ടണ്‍കണക്കിന് ഉള്ളിയാണ് ഇവിടെ ശേഖരിച്ചിരിക്കുന്നത്. കിലോക്ക് എട്ടുമുതല്‍ 10 രൂപ വരെയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഓണവിപണി ഉണരുന്നതോടെ കൂടുതല്‍ വില ലഭിക്കുമെന്ന ഉറച്ച വിശ്വാസം കര്‍ഷകര്‍ക്കുണ്ട്. സീസണില്‍പോലും കിലോക്ക് 14 രൂപയിലധികം ലഭ്യമായിട്ടില്ളെന്നും ഇവര്‍ പറയുന്നു. മറ്റ് വിളകളുടെ വ്യാപാരത്തിലെന്നപോലെ ഉള്ളിവര്‍ഗങ്ങളുടെ വില്‍പനയിലും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. ഓണവിപണി ലക്ഷ്യംവെച്ച് തെങ്കാശി മേഖലയില്‍ പഴങ്ങളും പച്ചക്കറികളും പൂക്കളും ഇക്കുറി വ്യാപകമായി കൃഷിയിറക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജലലഭ്യത കൂടിയതിനാല്‍ വിളവ് വര്‍ധന ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.