അഞ്ചല്‍: അഞ്ചല്‍, ഇട്ടിവ ഗ്രാമപഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് തഴമേല്‍ പറയമ്മൂലയില്‍ ഇത്തിക്കരയാറിന് കുറുകെ പാലം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയും എം.പിയും. അഞ്ചല്‍ തഴമേല്‍ വിജ്ഞാനോദയം ഗ്രന്ഥശാലയുടെയും ഗുരുസമിതിയുടെയും നേതൃത്വത്തില്‍ മന്ത്രി അഡ്വ. കെ. രാജുവിന് നല്‍കിയ സ്വീകരണയോഗത്തിലാണ് മന്ത്രിയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും പ്രഖ്യാപനം നടത്തിയത്. അഞ്ചല്‍ മുതല്‍ പറയങ്കടവുവരെ പുനലൂര്‍ മണ്ഡലത്തില്‍ വരുന്ന ഭാഗത്തെ നിലവിലെ റോഡിന്‍െറ വീതി കൂട്ടാന്‍ നടപടി സ്വീകരിക്കും. ചടയമംഗലം നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുമായി ആലോചിച്ച് ആ പ്രദേശത്തെ റോഡിന്‍െറ വീതികൂട്ടാനുള്ള നടപടിയെടുക്കുമെന്നും സ്വീകരണത്തിന് നന്ദിപറയവെ മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം മുതല്‍ ലോക്സഭാ അംഗം വരെയുള്ള ജനപ്രതിനിധികളും ജനങ്ങളും വിഭാഗീയചിന്ത വെടിഞ്ഞ് ഐക്യത്തോടെ പ്രവര്‍ത്തിച്ചാലേ യഥാര്‍ഥ വികസനം സാധ്യമാകൂവെന്ന് സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്ത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. നിലവിലെ സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പെടുത്തി പറയമ്മൂലയില്‍ പാലം നിര്‍മിക്കാന്‍ കഴിയുമെന്നും ഇതുവഴി പ്രദേശത്തെ ജനങ്ങളുടെ ചിരകാലസ്വപ്നം യാഥാര്‍ഥ്യമാക്കാനാകുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. ഗ്രന്ഥശാലാ പ്രസിഡന്‍റ് ആര്‍. വിശ്വംഭരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജുസുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാ ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ. പി. കൃഷ്ണന്‍കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗിരിജാമുരളി, മിനി സുരേഷ്, വി. നന്ദകുമാര്‍, ബിന്ദുമുരളി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സക്കീര്‍ ഹുസൈന്‍, എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗുരുസമിതി ഭാരവാഹികളായ എ.പി. ദാസ്, പി. രവി എന്നിവര്‍ നിവേദനം നല്‍കി. ടി.എന്‍. സുബാഷ് ഉപഹാരം നല്‍കി. ലൈബ്രറി സെക്രട്ടറി വി. സുരേഷ് സ്വാഗതവും ഗുരുസമിതി രക്ഷാധികാരി കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.