കൊട്ടാരക്കര: പ്രസവ ശസ്ത്രക്രിയയിലെ അപാകതമൂലം യുവതി ഗുരുതരാവസ്ഥയിലായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ശ്രീജക്കെതിരെയാണ് പരാതി. ഗര്‍ഭിണിയായതുമുതല്‍ ഡോ. ശ്രീജയുടെ ചികിത്സയിലായിരുന്ന ഷംലയെ കഴിഞ്ഞമാസം 16നാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്കുശേഷം ഉച്ചകഴിഞ്ഞ് ഷംലക്ക് കടുത്ത ശ്വാസംമുട്ടും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് ശ്വാസംമുട്ട് വര്‍ധിക്കുകയും രക്തനില ഗണ്യമായി കുറയുകയും ചെയ്തു. ഓക്സിജന്‍ നല്‍കാനുള്ള സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. ചികിത്സാപിഴവ് മൂലമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇത് ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.