വളവുപച്ച പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

കടയ്ക്കല്‍: വളവുപച്ച പൊലീസ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. കടയ്ക്കല്‍ സ്റ്റേഷന്‍ വിഭജിച്ചാണ് ചിതറ പഞ്ചായത്തിലെ വളവുപച്ചയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ ഭരണാനുമതിയായത്. ചിതറ പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് വളവുപച്ചയില്‍ പൊലീസ്സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. വളവുപച്ച മാര്‍ക്കറ്റിലെ പഞ്ചായത്ത് വക കെട്ടിടം പുതിയ സ്റ്റേഷനുവേണ്ടി രൂപപ്പെടുത്തി ഒരു വര്‍ഷം മുമ്പ് ഉന്നത പൊലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. സ്ഥലവും സൗകര്യവും ഏര്‍പ്പെടുത്തിയെങ്കിലും ഭരണാനുമതി ലഭിച്ചിരുന്നില്ല. ധനവകുപ്പ് തടസ്സം ഉന്നയിച്ചതിനാലാണ് അനുമതി വൈകിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ ഊര്‍ജിതശ്രമം നടക്കുകയും മന്ത്രിസഭായോഗത്തില്‍ ഉത്തരവുണ്ടാകുകയുമായിരുന്നു. കുളത്തൂപ്പുഴ സ്റ്റേഷന് കീഴിലെ ചോഴിയക്കോട് മേഖലയും പുതിയ സ്റ്റേഷന്കീഴിലാവും. കടയ്ക്കല്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ പരിധിയിലാവും സ്റ്റേഷന്‍. അടുത്ത ആഴ്ച സ്റ്റേഷന്‍െറ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.