മുഖ്യമന്ത്രിയെ ക്ഷണിച്ചതിനെച്ചൊല്ലി പഞ്ചായത്ത് യോഗത്തില്‍ ബഹളം

മയ്യനാട്: ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ പൊതുപരിപാടിയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ കൊണ്ടുവന്നത് സി.പി.എം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പഞ്ചായത്ത് കമ്മിറ്റി അലങ്കോലപ്പെട്ടു. കമ്മിറ്റി നിര്‍ത്തിവെച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഇറങ്ങിപ്പോവുകയും ചെയ്തു. മയ്യനാട് പഞ്ചായത്തിലാണ് 18ന് സമഗ്ര ശിശു സംരക്ഷണ പദ്ധതിയായ സ്നേഹതീരത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ഏതാനും അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ശനിയാഴ്ച രാവിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി. പദ്ധതി ഉദ്ഘാടനത്തിന് പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കമ്മിറ്റി നിര്‍ത്തിവെക്കാന്‍ കാരണമായത്. കഴിഞ്ഞ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് ഷീലാകുമാരി അറിയിച്ചു. എന്നാല്‍, അങ്ങനെയൊരു തീരുമാനം എടുത്തിരുന്നില്ളെന്ന് ആരോപിച്ച് സി.പി.എം അംഗങ്ങള്‍ രംഗത്തത്തെുകയായിരുന്നു. വലിയ പരിപാടികള്‍ക്ക് ഒരു ലക്ഷം രൂപവരെ ചെലവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്‍റും സെക്രട്ടറിയും വ്യക്തമാക്കിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ ഭരണകക്ഷിയിലെ സി.പി.എം അംഗങ്ങള്‍ തയാറായില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവിനെ ഉദ്ഘാടകനാക്കാതെ മുഖ്യമന്ത്രിയെ ക്ഷണിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.