പുനലൂര്‍: ജില്ലയിലെ ഏക തേയിലത്തോട്ടമായ ആര്യങ്കാവ് അമ്പനാട് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടി കമ്പനിയിലെ (ടി.ആര്‍.ആന്‍ഡ് ടി) ജീവനക്കാരെ ഉപരോധിച്ച് തൊഴിലാളികള്‍ ആരംഭിച്ച സമരം കൂടുതല്‍ ശക്തിപ്രാപിച്ചു. ചര്‍ച്ചകള്‍ക്ക് മാനേജ്മെന്‍റ് തയാറാവാത്തതോടെ ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ഉപരോധം വ്യാഴാഴ്ചയും പരിഹരിക്കാനായില്ല. തൊഴിലാളികള്‍ തടഞ്ഞുവെച്ചതിനത്തെുടര്‍ന്ന് അവശരായ എസ്റ്റേറ്റ് സീനിയര്‍ മാനേജരടക്കം മൂന്നുപേരെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. ഓഫിസില്‍ കുടുങ്ങിയമറ്റ് മൂന്ന് ജീവനക്കാരെ രാത്രിയോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തത്തെിച്ചു. പൊലീസ് ഓഫിസ് പൂട്ടി. സമരത്തിന് ആവേശം പകര്‍ന്ന് വ്യാഴാഴ്ച ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് ബി. അയ്യമ്മാളും ബ്ളോക്കംഗം ബിജുലാല്‍ പാലസ്, പഞ്ചായത്തംഗം ജൂലിയറ്റ്മേരി എന്നിവരും നിരാഹാര സത്യഗ്രഹം തുടങ്ങി. ഇടതു സംഘടനകള്‍ തുടക്കമിട്ട സമരത്തില്‍ ഐ.എന്‍.ടി.യു.സിയും എത്തിയതോടെ കൂടുതല്‍ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പിക്കാനായി. കൊല്ലം റൂറല്‍ ക്രൈംഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി വിജയന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തുണ്ട്. ഉപരോധത്തിന് പിന്തുണയായി വ്യാഴാഴ്ച മുതല്‍ തൊഴിലാളികള്‍ സൂചനാ പണിമുടക്കും തുടങ്ങി. കഴുതുരുട്ടി പി.എച്ച്.സിയിലെ ഡോക്ടറെ വരുത്തി പരിശോധിച്ച് ആരോഗ്യനില വഷളായതായി അറിയിച്ചതോടെയാണ് എസ്റ്റേറ്റ് മാനേജര്‍ അനില്‍മഹാരാജ്, ടി മാനേജര്‍ ഡൊമനിക്, ഒരു ക്ളാര്‍ക്ക് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നാര്‍ സമരത്തിന്‍െറ പഞ്ചാത്തലത്തില്‍ സര്‍ക്കാര്‍ 26ന് തൊഴിലാളി യൂയിയനുകളും എസ്റ്റേറ്റ് ഉടമകളുമായി നടത്തുന്ന ചര്‍ച്ചയില്‍ അമ്പനാട്ടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാമെന്നാണ് മാനേജ്മെന്‍റ് പ്രതിനിധികള്‍ സമരക്കാരെ അറിയിച്ചത്. എന്നാല്‍ ഇത് സ്വീകാര്യമല്ളെന്ന നിലപാടിലാണ് യൂനിയന്‍ നേതാക്കളും തൊഴിലാളികളും. ഇടത് സംഘടകള്‍ മാനേജരുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് സമരം നടത്തുന്നത്. ബ്ളോക്കംഗവും പഞ്ചായത്തംഗവും മാനേജരുടെ ഓഫിസിന് മുന്നിലാണ് വൈകീട്ട് നിരാഹാരം തുടങ്ങിയത്. നേതാക്കളായ എച്ച്. അബ്ദുല്‍ഖാദര്‍, കെ.ജി. ജോയി, ആര്‍. പ്രദീപ്, അഡ്വ.പി.ബി. അനില്‍മോന്‍, ആര്‍. സുരേഷ്, ഐ. മന്‍സൂര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. എസ്റ്റേറ്റ് പ്രവേശ കവാടമായ മത്തൊപ്പ് ഗേറ്റിലാണ് അയ്യമ്മാള്‍ സത്യഗ്രഹമിരിക്കുന്നത്. യൂനിയന്‍ നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ മാമ്പഴത്തറ സലീം ഉദ്ഘാടനം ചെയ്തു. അതേസമയം ഈ എസ്റ്റേറ്റില്‍ അടിക്കടി ഉണ്ടാകുന്ന സമരങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാകുന്നത്. മുന്നു വര്‍ഷം മുമ്പ് നടന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് ആറുമാസത്തോളം എസ്റ്റേറ്റ് പൂട്ടിയിരുന്നു. സമരം തീര്‍ന്നപ്പോള്‍ പൂട്ടിയ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടം തൊഴിലാളികളില്‍നിന്ന് പലപ്പോഴായി ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.