സഹകരണനിയമത്തില്‍ ഭേദഗതി വരുത്തും –മന്ത്രി

കാവനാട്: സഹകരണ പ്രസ്ഥാനത്തിന് കളങ്കമുണ്ടാക്കുന്നവരെയും വായ്പ തിരച്ചടക്കാത്ത പ്രമാണിമാരെയും ശക്തമായി നേരിടാന്‍ കഴിയുന്ന തരത്തില്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് ശക്തികുളങ്ങര ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയില്‍ 1969ല്‍ പാസാക്കിയ നിയമമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പല ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും നിക്ഷേപകരെ വഞ്ചിക്കുന്ന ബാങ്കുകളെ തളക്കുന്നതിനോ വായ്പ തിരിച്ചടവിലെ വീഴ്ച പരിഹരിക്കുന്നതിനോ നിയമം പര്യാപ്തമല്ല. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സഹകാരികളും പങ്കെടുക്കുന്ന യോഗത്തില്‍ ഭേദഗതിയുടെ കരട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് സി.വി. പത്മരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.സി. രാജന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു, കോസ്റ്റല്‍ ബാങ്ക് പ്രസിഡന്‍റ് ജോര്‍ജ് ഡി. കാട്ടില്‍, പി. ഉഷാകുമാരി, എസ്. മീനാകുമാരി, കെ.എം. രാഘവന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് എസ്. ഷീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് കെ. സോമയാജി സ്വാഗതവും ഡയറക്ടര്‍ ആര്‍. രമണന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.