കൊല്ലം: പ്രകൃതിദത്തമായ കാട് അനുഗ്രഹമാണ്... എന്നാല്‍ അതിന്‍െറ മറവില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമായാലോ...?. നിയമപാലകരും ഒത്താശ ചെയ്യുന്ന ഈ സ്ഥലം നഗരത്തിനോടുചേര്‍ന്ന് ആശ്രാമത്താണ്. അഡ്വഞ്ചര്‍ പാര്‍ക്കിനോടു ചേര്‍ന്ന അഷ്ടമുടി ബോട്ട് ക്ളബ് പരിസരത്ത് രാപ്പകല്‍ മദ്യപാനവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. അഞ്ചുവര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ബോട്ട് ക്ളബിനു ചുറ്റും കാടുവളര്‍ന്നിരിക്കുകയാണ്. ഇവിടേക്ക് വിദൂര സ്ഥലങ്ങളില്‍നിന്ന് ആഡംബര കാറുകളില്‍ ആള്‍ക്കാര്‍ എത്തുന്നു. നഗരത്തിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചില പൊലീസുകാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരമായി മദ്യപിക്കാനത്തെുന്നതും ഇവിടെയാണത്രെ. പൂട്ടിയിട്ടിരിക്കുന്ന രണ്ടുനില കെട്ടിടത്തിനുചുറ്റും മദ്യക്കുപ്പികളുടെയും പ്ളാസ്റ്റിക് ഗ്ളാസുകളുടെയും കൂമ്പാരമാണ്. കെട്ടിടത്തിന്‍െറ ജനലുകളും വാതിലുകളും തകര്‍ന്നു. ഗ്ളാസ് പൊട്ടിയ ജനലുകളിലൂടെ കെട്ടിടത്തിനുള്ളിലേക്കും കടക്കാം. ആല്‍ബം ഷൂട്ടിങ്ങിനെന്ന പേരില്‍ വാഹനങ്ങളില്‍ ഇവിടെ പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘങ്ങളും എത്താറുണ്ട്. ക്ളബിന്‍െറ വിജനമായ സ്ഥലത്തേക്ക് ഇടവഴിയുണ്ട്. ആശ്രാമം ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നില്‍നിന്ന് അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള റോഡിലൂടെ ആരുടെയും കണ്ണില്‍പെടാതെ എത്താം. കാര്‍ കടന്നുപോകാന്‍ വീതിയുള്ള വഴി കാടുമൂടിയ നിലയിലാണ്. അതേസമയം കെട്ടിടത്തില്‍ 3.5 ലക്ഷം മുടക്കി നിര്‍മിച്ച ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടും ഷട്ടില്‍ കോര്‍ട്ടുമുണ്ട്. ജിംനേഷ്യം തുടങ്ങാന്‍ വാങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്തുനശിക്കുന്നു. വ്യവസായികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 275 അംഗങ്ങളാണ് ക്ളബിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.