അമ്പനാട് തേയില തോട്ടം മാനേജരെ തൊഴിലാളികള്‍ ഉപരോധിച്ചു

പുനലൂര്‍: അമ്പനാട് തേയില തോട്ടം എസ്റ്റേറ്റ് മാനേജരടക്കമുള്ള ജീവനക്കാരെ തൊഴിലാളികള്‍ ഉപരോധിച്ചു. അര്‍ഹമായ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ബുധനാഴ്ച വൈകീട്ടോടെയാണ് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ സമരം തുടങ്ങിയത്. രാത്രി വൈകിയും സമരം തുടരുകയാണ്. തെന്മല എസ്.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ജില്ലയില്‍ ഏക തേയിലത്തോട്ടമാണ് അമ്പനാട് ടി.ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ്. കമ്പനിയുടെ തേയില ഫാക്ടറിയോടു ചേര്‍ന്നുള്ള ഓഫിസിലെ സീനിയര്‍ മാനേജര്‍ അടക്കമുള്ളവരെയാണ് തൊഴിലാളികള്‍ തടഞ്ഞുവെച്ചിട്ടുള്ളത്. ഇത്തവണ 8.33 ശതമാനം ബോണസാണ് തൊഴിലാളികള്‍ക്ക് ലഭിച്ചത്. അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതായും തൊഴിലാളികള്‍ പറയുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.