അറബിക് സര്‍വകലാശാലയെ മതത്തിന്‍െറ പരിവേഷം നല്‍കി എതിര്‍ക്കരുത്– എം.പി

കരുനാഗപ്പള്ളി: അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ മതത്തിന്‍െറ പരിവേഷം നല്‍കി എതിര്‍ക്കുന്നത് ഒരിക്കലും യോജിക്കാന്‍ കഴിയില്ളെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുസ്ലിംലീഗ് തൊടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്‍റ് എച്ച്. സലിം നയിക്കുന്ന ‘മതം സംഘര്‍ഷമല്ല, സമാധാനമാണ്’ എന്ന സന്ദേശയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അറബിഭാഷ പഠിപ്പിക്കാന്‍ മത്സരിക്കുമ്പോള്‍ കേരളത്തില്‍ അറബിക് സര്‍വകലാശാല വേണമെന്ന ആവശ്യത്തിന് എതിര്‍പ്പുകളുമായി രംഗത്തുവരുന്നത് ദുരുദ്ദേശ്യപരമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്‍റ് എ. യൂനുസ്കുഞ്ഞ്, ജില്ലാ സെക്രട്ടറി എം. അന്‍സാറുദ്ദീന്‍, ട്രഷറര്‍ എം.എ. സലാം, ശ്യാം സുന്ദര്‍, വാഴത്തേ് ഇസ്മായില്‍, തൊടിയൂര്‍ താഹ, കാട്ടൂര്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ചിറ്റുമൂല യൂനുസ് അധ്യക്ഷത വഹിച്ചു. ഷാജി മാമ്പള്ളില്‍ സ്വാഗതവും മംഗലത്ത് അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.