കരുനാഗപ്പള്ളി: സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആര്‍.എസ്.എസ് ഭീകരതക്കെതിരെ ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിച്ചു. ടാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്‍ഡിന് സമീപത്തെ ധര്‍ണ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷറഫുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷതവഹിച്ചു. ജെ. ഹരിലാല്‍, കോട്ടയില്‍ രാജു, എന്‍. ശിവരാജന്‍, ബി. സജീവന്‍ എന്നിവര്‍ സംസാരിച്ചു. കല്ളേലിഭാഗത്ത് മാരാരിത്തോട്ടം ജങ്ഷനില്‍ സി.പി.എം ധര്‍ണ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എസ്. സജീഷ് ഉദ്ഘാടനം ചെയ്തു. സി. അച്യുതന്‍ അധ്യക്ഷതവഹിച്ചു. വി. രാജന്‍പിള്ള, പി.കെ. ജയപ്രകാശ്, ടി.ആര്‍. ശ്രീനാഥ്, അനിറ്റ്, ആര്‍. ശ്രീജിത് എന്നിവര്‍ സംസാരിച്ചു. തൊടിയൂര്‍ വെളുത്തമണലില്‍ അഡ്വ. വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. അജയന്‍ അധ്യക്ഷതവഹിച്ചു. ടി. രാജീവ് സ്വാഗതം പറഞ്ഞു. കുലശേഖരപുരം കുഴിവേലിമുക്കില്‍ ജി. വിക്രമന്‍ ഉദ്ഘാടനം ചെയ്തു. ഡി. രാജന്‍ അധ്യക്ഷതവഹിച്ചു. പി. ഉണ്ണി സ്വാഗതം പറഞ്ഞു. ഡി. ബാബു, പി. ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ക്ളാപ്പന മഞ്ചാടിമുക്കില്‍ ക്ളാപ്പന സുരേഷ് ഉദ്ഘാടനം ചെയ്തു. എ. മജീദ് അധ്യക്ഷതവഹിച്ചു. ടി.എന്‍. വിജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അകത്തൂട്ട് ചന്തയില്‍ ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. അബ്ദുല്‍ സലിം അധ്യക്ഷതവഹിച്ചു. എ.കെ. രാധാകൃഷ്ണപിള്ള, അഡ്വ. എന്‍.സി. പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പാട് പണിക്കര്‍ കടവില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഡി. സുധര്‍മന്‍ അധ്യക്ഷതവഹിച്ചു. ജി. രാജദാസ്, ഉണ്ണികൃഷ്ണന്‍, വേണു, ബി.എ. ബ്രിജിത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.