കുളത്തൂപ്പുഴയില്‍ കാട്ടാനക്കൂട്ടം; ഉറക്കമില്ലാതെ ജനം

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിന് വിളിപ്പാടകലെ മുപ്പതോളം വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം ഒരാന കൂടി പ്രസവിച്ചതോടെ കൂട്ടത്തില്‍ കുട്ടിയാനകളുടെ എണ്ണം മൂന്നായി. ഇതോടെ പ്രദേശത്തുനിന്ന് മടങ്ങാതെ ജനവാസമേഖലക്കരികിലെ കുട്ടിവനത്തില്‍ ചുറ്റിതിരിയുകയാണ് കാട്ടാനക്കൂട്ടം. ടൗണിനു സമീപം പതിനാറേക്കര്‍, മരുതിമൂട് ചതുപ്പ്, മെഡിസിന്‍ പ്ളാന്‍േറഷന്‍, വില്ലുമല തുടങ്ങിയ ജനവാസമേഖലകള്‍ക്ക് മധ്യേയാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനകളുള്ളത്. രണ്ടുമാസം മുമ്പ് കാടിറങ്ങി ജനവാസമേഖലയിലേക്കത്തെിയ ഇവക്ക് വനത്തിലേക്ക് മടങ്ങുന്നതിനുള്ള മാര്‍ഗം തടസ്സപ്പെട്ടതോടെയാണ് ഇവിടെ കുടുങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തത്തെിയ കാട്ടാനക്കൂട്ടത്തെ തുരത്തി ഉള്‍വനത്തിലേക്ക് കടത്തിവിടാതെ ഡീസന്‍റുമുക്ക്-അമ്പതേക്കര്‍ പാതയില്‍ വനംവകുപ്പ് സൗരോര്‍ജ വേലി സ്ഥാപിച്ചതാണ് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൂട്ടത്തില്‍ പുതിയ കുട്ടിയാന കൂടി വന്നതോടെ ശൗര്യം വര്‍ധിച്ച കാട്ടാനകള്‍ തുരത്താനത്തെുന്ന വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ക്ക് നേരെയും ചീറിയടുക്കുകയാണ്. കഴിഞ്ഞ രണ്ടു രാത്രികളിലും പതിനാറേക്കര്‍, മരുതിമൂട് പ്രദേശത്തത്തെിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പന്തമെറിഞ്ഞും തുരത്തുകയായിരുന്നു. എന്നാല്‍ ഇവ ഏതുസമയത്തും ജനവാസമേഖലയിലേക്ക് വരാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.