ഇരവിപുരം: ഇന്ത്യയിലെ സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രികളില്‍ ആദ്യമായി നായയെ ഡയാലിസിസിന് വിധേയമാക്കി വെറ്ററിനറി ഡോക്ടര്‍മാര്‍ ശ്രദ്ധനേടി. മുണ്ടക്കല്‍ സ്വദേശിയായ ദിലീപിന്‍െറ ഏഴുവയസ്സുള്ള ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായയെയാണ് ഡയാലിസിസിന് വിധേയമാക്കിയത്. നായയുടെ വൃക്ക തകരാറിലായതിനെതുടര്‍ന്ന് രക്തത്തിലെ ക്രിയാറ്റിന്‍, നൈട്രജന്‍ തുടങ്ങിയവ ക്രമാതീതമായി കൂടിയതിനാലാണ് ഡയാലിസിസിന് വിധേയമാക്കേണ്ടിവന്നത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലായിരുന്നു ഡയാലിസിസ്. പുന്തലത്താഴം മൃഗാശുപത്രിയിലെ ഡോ. അരവിന്ദ്, ഡോ. എം.എസ്. സജയ്കുമാര്‍, ടെക്നിഷ്യന്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറുമണിക്കൂര്‍ നേരമെടുത്ത് ഡയാലിസിസ് നടത്തിയത്. ഡയാലിസിസിനുശേഷം നായയെ ഉടമസ്ഥന്‍ വീട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.