കുളത്തൂപ്പുഴ: റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍) കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച സിമന്‍റ് രാത്രിയില്‍ കടത്താനുള്ള ശ്രമത്തിനിടെ സിമന്‍റും വാഹനവും പിടിയിലായി. ബുധനാഴ്ച അര്‍ധരാത്രി ആര്‍.പി.എല്‍ ചന്ദനക്കാവ് ചെക്പോസ്റ്റിലത്തെിയ ജീപ്പില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സിമന്‍റ് ചാക്കുകള്‍ ഒളിപ്പിച്ചത് കണ്ടത്തെിയത്. തുടര്‍ന്ന് സിമന്‍റും വാഹനവും പിടികൂടി എസ്റ്റേറ്റ് അധികൃതര്‍ക്ക് കൈമാറി. സംഭവം സംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി. എസ്റ്റേറ്റിലെ റോഡുകളില്‍ അധികവും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകള്‍ ഏറെയായി. തൊഴിലാളികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് പാതകള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ കരാര്‍ നല്‍കിയിരുന്നു. റോഡ് പണിക്ക് എത്തിച്ച സിമന്‍റ് കരാര്‍ നിബന്ധനകള്‍ പ്രകാരം പൂര്‍ണമായി ഉപയോഗിക്കാതെ കരാറുകാരന്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. റോഡുപണിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് തുടക്കം മുതലേ തൊഴിലാളികള്‍ ആരോപിച്ചിരുന്നെങ്കിലും എസ്റ്റേറ്റ് വിഭാഗം മരാമത്ത് എന്‍ജിനീയറും ഉദ്യോഗസ്ഥരും കരാറുകാരനെ സഹായിക്കുന്ന നിലപാട് എടുക്കുകയായിരുന്നു. ഇതിനിടെയാണ് റോഡുപണിക്കത്തെിച്ച സിമന്‍റ് രാത്രിയുടെ മറവില്‍ ജീപ്പില്‍ കടത്താന്‍ ശ്രമിച്ച് പിടിയിലായത്. മോഷണശ്രമം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വാഹനവും സിമന്‍റും എസ്റ്റേറ്റ് അധികൃതര്‍ പൊലീസിന് കൈമാറാത്തത് സംശയം ജനിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.