കൊല്ലം: സ്ത്രീധന പീഡനംമൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് വിധി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര മുറിയില്‍ പീടികച്ചിറയില്‍ വീട്ടില്‍ ഫ്രഫുല്ല എന്ന് വിളിക്കുന്ന സൂര്യസ്മിത (27) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് നീണ്ടകര മുറിയില്‍ പുത്തന്‍തുറ ഫിഷര്‍മെന്‍ കോളനിയില്‍ സൂര്യന്‍പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍ (കണ്ണന്‍-38) കുറ്റക്കാരനാണെന്ന് കണ്ടത്തെിയത.് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി VI ജഡ്ജി എഫ്. അഷീദയാണ് വിധി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 ബി (സ്ത്രീധന പീഡന മരണം) വകുപ്പ് പ്രകാരമാണ് വിധി. ശിക്ഷ നാളെ വിധിക്കും. സൂര്യസ്മിതയും അനില്‍കുമാറും തമ്മിലുള്ള വിവാഹം 2006 നവംബര്‍ ഏഴിനായിരുന്നു. ഒരു ലക്ഷം രൂപയും 15 പവനും സ്ത്രീധനമായി നല്‍കാമെന്നാണ് സൂര്യയുടെ രക്ഷിതാക്കള്‍ ഉറപ്പുനല്‍കിയിരുന്നത്. സ്ത്രീധന തുക അപ്പോള്‍ തന്നെ വേണമെന്നും അല്ലാത്തപക്ഷം സൂര്യസ്മിതയെ കൊണ്ടുപോകില്ളെന്നും വിവാഹപ്പന്തലില്‍വെച്ചുതന്നെ അനില്‍കുമാര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക് അനില്‍കുമാറിന് നല്‍കിയശേഷമാണ് ഇരുവരും പോയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരാഴ്ചക്കകം തന്നെ 50,000 രൂപയും 50,000 രൂപയുടെ ചെക്കും അനില്‍കുമാറിന് നല്‍കി നേരത്തേ നല്‍കിയ ചെക് തിരികെ വാങ്ങിയിരുന്നു. സൂര്യസ്മിതയെ അണിയിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ ഭൂരിപക്ഷവും അനില്‍കുമാര്‍ വില്‍ക്കുകയും കിട്ടാനുള്ള 50,000 രൂപക്കായും കൂടുതല്‍ സ്ത്രീധനത്തിനായും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവന്നതിനെ തുടര്‍ന്ന് സൂര്യസ്മിത അവരുടെ വീട്ടിലേക്ക് മടങ്ങി. 10 ദിവസത്തോളം വീട്ടില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് അനില്‍കുമാറും സുഹൃത്തുക്കളുമായത്തെി സൂര്യസ്മിതയെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കണ്ണന്‍ ചേട്ടന്‍ ആയിരിക്കും അതിനുത്തരവാദിയെന്ന് സൂര്യസ്മിത പറയുകയും ചെയ്തിരുന്നു. നിരന്തരമായ പീഡനങ്ങള്‍ തുടര്‍ന്നത് കാരണം 2007 ജനുവരി ആറിന് സൂര്യസ്മിത അനില്‍കുമാറിന്‍െറ വീട്ടില്‍ ആത്മഹത്യ ചെയ്യുന്നതിനിടയായി എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി. എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.