ചവറ: ദേശീയപാതയില്‍ ശങ്കരമംഗലം മുതല്‍ ഇടപ്പള്ളിക്കോട്ട വരെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. അറവുശാലകളില്‍ നിന്നുള്ള മാലിന്യവും തെരുവുനായകളടക്കമുള്ള മൃഗങ്ങളുടെ അഴുകിയ ശരീരാവശിഷ്ടങ്ങള്‍ എന്നിവയാണ് പാതയോരത്ത് കെട്ടിക്കിടക്കുകയാണ്. കെ.എം.എം.എല്‍ കമ്പനി നിരീക്ഷണത്തിന് സുരക്ഷാവിഭാഗത്തെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നത്. ഈ ഭാഗത്തുകൂടി മിക്ക സമയങ്ങളിലും ഹൈവേ പൊലീസ് പരിശോധന നടത്താറുണ്ടെങ്കിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഇവരും ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തി പോകുന്നതല്ലാതെ നടപടി കൈക്കൊള്ളുന്നില്ല. കെ.എം.എം.എല്‍ ഗെസ്റ്റ് ഹൗസിന് സമീപം മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറ സ്ഥാപിച്ചുണ്ടെന്ന് അറിയിപ്പ് വെച്ചിട്ടുണ്ടെങ്കിലും ഇവിടെയും മാലിന്യം തള്ളാറുണ്ട്. തീരദേശമേഖലയോട് ചേര്‍ന്നുകിടക്കുന്ന ദേശീയപാതയില്‍ എല്ലാ അതിരുകളും ലംഘിച്ച് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കൊണ്ടിടുന്നതിനാല്‍ പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.