കരുനാഗപ്പള്ളി: തഴവയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുന്നു. എ.വി.എച്ച്.എസ് ജങ്ഷനിലെ അഞ്ച് കടകളിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. രാവിലെ കട തുറക്കാനത്തെിയപ്പോഴാണ് പൂട്ട് തകര്‍ന്നുകിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് കടകളിലും മോഷ്ടാക്കള്‍ കയറിയത് അറിയുന്നത്. തഴവ സ്വദേശിയായ സുരേഷിന്‍െറ ചന്ദ്രസ്റ്റോര്‍, വട്ടപറമ്പ് സ്വദേശി ഷഫീക്കിന്‍െറ ഉടമസ്ഥതയിലുള്ള സലാല മൊബൈല്‍സ്, സമീപത്തെ ബേക്കറി, സ്റ്റേഷനറിക്കട, ഡി.ടി.പി സെന്‍റര്‍ എന്നിവിടങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതില്‍ ചന്ദ്രാസ്റ്റോറില്‍ നിന്നും പതിനായിരം രൂപയും മൊബൈല്‍ കടയില്‍ നിന്നും 350 രൂപയും നഷ്ടപ്പെട്ടു. പണം കവരാന്‍ മാത്രമായിരുന്നു കവര്‍ച്ചയെന്ന് വ്യക്തമായിട്ടുണ്ട്. ജങ്ഷന് സമീപത്തെ വീട്ടില്‍ അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം എങ്ങുമത്തെിയിട്ടുമില്ല. തഴവ മേഖലയില്‍നടക്കുന്ന നിരന്തര മോഷണങ്ങള്‍ക്ക് പരിഹാരം കാണാനാകാത്തത് ശക്തമായ പ്രതിഷേധമാണുയര്‍ത്തുന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.