കൊല്ലം : ഉഴുന്ന്പരിപ്പിന് വില കുതിച്ചുയര്‍ന്നതോടെ മായം ചേര്‍ത്ത ഉഴുന്നുവടയും പരിപ്പുവടയും ജില്ലയിലെ തട്ടുകടകളിലും ചായക്കടകളിലും ബേക്കറികളിലും വ്യാപകമാവുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവ കടകളില്‍ എത്തിച്ച് കൊടുക്കുന്നത്. ഇവര്‍ തയാറാക്കി കൊണ്ടുവരുന്ന വടകള്‍ രണ്ടു രൂപക്കും മൂന്നു രൂപക്കുമാണ് കടകള്‍ക്ക് നല്‍കുന്നത്. വില കുറവായതിനാല്‍ പല കച്ചവടക്കാരും കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് ഇവ വാങ്ങി വില്‍പന നടത്തുന്നു. ഉഴുന്നുവട നിര്‍മിക്കുമ്പോള്‍ ഉഴുന്നിനുപകരം മൈദയും ബജി നിര്‍മിക്കുമ്പോള്‍ കടലമാവിനു പകരം ഗ്രീന്‍പീസ് പൊടിയും പരിപ്പുവട നിര്‍മിക്കുമ്പോള്‍ വിലകുറഞ്ഞ പരിപ്പുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എല്ലാ ചേരുവകളും പാകത്തിനു ചേര്‍ത്ത ഗുണനിലവാരമുള്ള വടയും ബജിയും അഞ്ചു രൂപക്കു മുകളില്‍ വിലയിട്ടാണ് ഇപ്പോള്‍ കടകള്‍ക്കു ഹോള്‍സെയില്‍ ആയി ലഭിക്കുന്നത്. ഇത് എട്ടു രൂപക്കും പത്തുരൂപക്കും കടകളില്‍ വില്‍ക്കുമ്പോള്‍ മികച്ച ലാഭവും കിട്ടും. എന്നാല്‍ കൊള്ളലാഭം ലക്ഷ്യമിടുന്ന ചില തട്ടുകടകളും ജ്യൂസ് സ്റ്റാളുകളുമാണ് മൂന്നുരൂപയുടെ വടയും ബജിയും വാങ്ങി വില്‍ക്കുന്നത്. നല്ല നിലവാരമുള്ള വടയും ബജിയും നിര്‍മിച്ചു നല്‍കുന്ന കടകള്‍ നഗരത്തില്‍ ഉണ്ടെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ ജോലിക്കാരായി നിര്‍ത്തി മായംചേര്‍ത്ത പലഹാരങ്ങള്‍ ചില ഏജന്‍റ് വഴിയാണത്രേ കടകളിലത്തെിക്കുന്നത്. ഒരു കിലോ കടലമാവിനു 70-130 രൂപയുടെ അടുത്തു വില വരുമെങ്കില്‍ ഗ്രീന്‍ പീസ് കിലോ 50 രൂപക്കു ലഭിക്കും. ഇതാണു ബജി നിര്‍മിക്കുമ്പോള്‍ കടലമാവിനു പകരം ഗ്രീന്‍പീസ് പൊടി ഉപയോഗിക്കാന്‍ കാരണം. ഉഴുന്നുവടയില്‍ വിലകൂടിയ ഉഴുന്നിനു പകരം മൈദ ഉപയോഗിച്ചാലും വന്‍ ലാഭമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത്. ഉഴുന്നുവട നിര്‍മിക്കുന്ന ഉഴുന്നിന് ഒരു കിലോക്ക് 200 മുതല്‍ 220 രൂപ വരെയാണു വില. മൈദക്ക് കിലോക്ക് 30 രൂപയാണ് വില. പാമോയില്‍, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ വേറെയും. എന്നാല്‍ ഒരു കിലോ ഉഴുന്നുകൊണ്ടു നിര്‍മിക്കാവുന്ന ഉഴുന്നുവട 40 എണ്ണമാണ്. മൂന്നു രൂപക്ക് ഈ വട വിറ്റാല്‍ ഉഴുന്നിന്‍െറ കാശുപോലും കിട്ടില്ല. അതിനാലാണ് മൈദ ചേര്‍ക്കുന്ന തന്ത്രം ഇവര്‍ പ്രയോഗിക്കുന്നത്. മൈദയില്‍ ഈസ്റ്റ്, ഇനോ സാള്‍ട്ട് എന്നിവയും ചേര്‍ക്കുമത്രേ. കോളനികള്‍ കേന്ദ്രീകരിച്ചും വീടുകളുടെ ചെറിയ ഒരു ഭാഗം വാടകക്കെടുത്തുമാണ് ഇവരില്‍ പലരും പലഹാരങ്ങള്‍ തയാറാക്കുന്നത്. ഇവിടെയൊന്നും പരിശോധന നടത്താന്‍ ആരോഗ്യവകുപ്പും തയാറാവുന്നില്ല. മൂന്നു രൂപ വിലയ്ക്ക് എത്തിക്കുന്ന ഗുണനിലവാരം കുറഞ്ഞ വടയും ബജിയും അടക്കമുള്ളവ ഗുരുതരമായ ആരോഗ്യ ഭീഷണി സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഗ്യാസ് ട്രബിള്‍, അള്‍സര്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നതാണ് ഇത്തരം ഭക്ഷണസാധനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.