സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി

കുളത്തൂപ്പുഴ: റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍) കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ഡ്യൂട്ടിക്കിടെ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കൂവക്കാട് നാലാം ബ്ളോക്കില്‍ സെക്യൂരിറ്റി ജോലിചെയ്യുന്ന വിമുക്തഭടനും സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കൃഷ്ണന്‍കുട്ടിയെയാണ്(50)എസ്റ്റേറ്റിലെ താല്‍ക്കാലിക ജീവനക്കാരനും വണ്‍ (സി) കോളനിയില്‍ താമസക്കാരനുമായ പോള്‍ ആന്‍റണി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൃഷ്ണന്‍കുട്ടിയുമായി മുന്‍വൈരാഗ്യമുള്ള പോള്‍ ആന്‍റണി തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിയെ വിളിച്ചുനിര്‍ത്തി ഏറെനേരം സംസാരിച്ചിരുന്നു. ജോലിയില്‍ തടസ്സമുണ്ടാക്കുന്നത് ശ്രദ്ധയില്‍പെട്ട കൃഷ്ണന്‍കുട്ടി തൊഴിലാളിയോട് ജോലിയെടുക്കാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായ പോള്‍ആന്‍റണി ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കാടുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.