കൊല്ലം: ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് യൂനിറ്റില്‍ ഈ വര്‍ഷത്തെ വിജിലന്‍സ് ബോധവത്കരണവാരാചരണത്തിന് തുടക്കമായി. ‘പ്രിവന്‍റീവ് വിജിലന്‍സ് ആസ് എ ടൂള്‍ഓഫ്ഗുഡ് ഗവേണന്‍സ്’ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്‍െറ വിഷയം. പുത്തന്‍തുറ ഗവ. എ.എസ്.എച്ച്.എസ്.എസ്, കരിത്തുറ സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയും കമ്പനി ജീവനക്കാരെയുംഅണിനിരത്തി തിങ്കളാഴ്ച രാവിലെ സംഘടിപ്പിച്ച റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഐ.ആര്‍.ഇ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യൂനിറ്റ് മേധാവി എ.ജെ. ജനാര്‍ദനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാരാചരണത്തിന്‍െറ വിഷയത്തെ ആസ്പദമാക്കി ചൊവ്വാഴ്ച രാവിലെ 11ന് പുത്തന്‍തുറ ഗവ. എ.എസ്.എച്ച്.എസ്.എസിലും വൈകീട്ട് മൂന്നിന് കൊല്ലം ബിഷപ് ജെറോം കോളജ് ഓഫ് മാനേജ്മെന്‍റിലും സംവാദം നടത്തും. 28 മുതല്‍ 30 വരെ സമീപത്തെ സ്കൂളുകളിലെയുംകോളജുകളിലെയുംവിദ്യാര്‍ഥികള്‍ക്കും കമ്പനിയിലെ ജീവനക്കാര്‍ക്കും വേണ്ടി ഇതേ വിഷയത്തില്‍ പ്രബന്ധരചന, പ്രസംഗം, പോസ്റ്റര്‍ ഡിസൈനിങ്, മുദ്രാവാക്യരചന തുടങ്ങിയവയും സംഘടിപ്പിക്കും. 31ന് രാവിലെ 11ന് ഐ.ആര്‍.ഇയില്‍ നടക്കുന്ന സമാപനചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.