കാവനാട്: ദേശീയപാതയില്‍ കലുങ്കിന്‍െറ സംരക്ഷണഭിത്തികള്‍ തകര്‍ന്ന നിലയിലായിട്ട് നാളേറെ. ശക്തികുളങ്ങര മരിയാലയം ജങ്ഷനുസമീപത്തെ കലുങ്കിന്‍െറ ഇരുവശത്തെയും സംരക്ഷണഭിത്തികളാണ് തകര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. സംരക്ഷണഭിത്തിയിലെ കമ്പികള്‍ പലതും ദ്രവിച്ച് തള്ളിനില്‍ക്കുന്നതിനാല്‍ കാല്‍നടക്കാരും ബുദ്ധിമുട്ടിലാണ്. യാത്രക്കാരുടെ ശരീരത്തും വസ്ത്രങ്ങളിലും കമ്പികള്‍ ഉടക്കുകയാണ്. ഹോട്ടലുകളില്‍നിന്നും കോഴിഫാമുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങളും ഈ കലുങ്കിന്‍െറ വശങ്ങളിലാണ് തള്ളുന്നത്. സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ കലുങ്കിനുമുകളില്‍നിന്ന് ചാക്കുകെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ കനാലില്‍ വലിച്ചെറിയുകയാണ്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യം ഭക്ഷിച്ചശേഷം തെരുവുനായ്ക്കള്‍ കുറ്റിക്കാട്ടില്‍നിന്ന് ഒറ്റക്കും കൂട്ടത്തോടെയും റോഡിലേക്ക് ചാടുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്. ഈ ഭാഗത്ത് തെരുവുവിളക്കുകളും പ്രകാശിക്കുന്നില്ല. കനാലിന്‍െറ ഒരുവശത്തെ സംരക്ഷണഭിത്തി കാടുമൂടിക്കിടക്കുന്നതിനാല്‍ ഇവിടെ സംരക്ഷണഭിത്തിയും റോഡും വേര്‍തിരിച്ചറിയാനാവില്ല. ഗതാഗതക്കുരുക്കുണ്ടാകുന്ന അവസരങ്ങളില്‍ ബൈക്കിലും മറ്റും വരുന്നവര്‍ക്ക് സംരക്ഷണഭിത്തി കാണാനാകാത്തതുമൂലം കനാലിലേക്ക് വീഴാനും സാധ്യതയേറെയാണ്. അതിനാല്‍ ദേശീയപാതയിലെ ഏറെ തിരക്കുള്ള ഈ ഭാഗത്ത് കലുങ്കിന്‍െറ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുകയും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും വേണമെന്ന ആവശ്യമാണ് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കുമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.