ചവറ: കടലും കായലും കരിമണലും കഥപറയുന്ന ചവറ പോരാട്ടച്ചൂടിലായി. പിടിച്ചെടുക്കാന്‍ ഇടതും കൈയില്‍വന്ന കരുത്ത് കൈമുതലാക്കാന്‍ യു.ഡി.എഫും അട്ടിമറിനേടാന്‍ ബി.ജെ.പിയും പോരടിക്കുമ്പോള്‍ മുന്നണികള്‍ക്ക് താക്കീതാകാന്‍ ചെറുകക്ഷികളും സ്വതന്ത്രരുമായി 23 വാര്‍ഡിലും പ്രവചനാതീത മത്സരമാണ് നടക്കുന്നത്. ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തോടെ ഇടതുപക്ഷത്തിന് അധികാരം നഷ്ടമായ പഞ്ചായത്താണ് ചവറ. യു.ഡി.എഫിന്‍െറ ആത്മവിശ്വാസം ചുവടുമാറ്റത്തോടെ ഉയര്‍ന്നിരിക്കുകയാണെങ്കിലും തെല്ലും പിന്നോട്ടുപോകാത്ത മത്സരമാണ് ഇടതും കാഴ്ചവെക്കുന്നത്. സ്വാധീനമേഖലകളില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പിയും ശക്തമായ പ്രകടനമാണ് നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ, സ്വതന്ത്രന്‍, മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മാറ്റുരയ്ക്കുന്ന വട്ടത്തറ വാര്‍ഡില്‍ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. സിറ്റിങ് പഞ്ചായത്ത് പ്രസിഡന്‍റാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ഏണിയും തോണിയും കൈയും കണ്ണടയും താമരയും ഒപ്പം പുസ്തകങ്ങളുമായി ഇടത് സ്വതന്ത്രയും വാശിയോടെ വാര്‍ഡിലിറങ്ങിയിരിക്കുന്ന കാഴ്ചയാണ് കൊട്ടുകാട്ടിലേത്. പഞ്ചായത്ത് പ്രസിഡന്‍റ് പട്ടികജാതി വനിതാ സംവരണമായതിനാല്‍ സംവരണ വാര്‍ഡായ മുകുന്ദപുരത്തും വാശിയേറിയ മത്സരമാണ്. ഏഴ് സീറ്റ് നേടി കഴിഞ്ഞതവണ പഞ്ചായത്ത് ഭരണത്തില്‍ നിര്‍ണായകസ്വാധീനമായ ആര്‍.എസ്.പി ഇത്തവണയും സിറ്റിങ് സീറ്റുകളിലാണ് മത്സരിക്കുന്നതെങ്കിലും പാര്‍ട്ടിയുടെ കരുത്ത് മുന്നണിമാറ്റത്തിനുശേഷം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് പാര്‍ട്ടിക്കുള്ളത്. ഇടത് മുന്നണിക്കാകട്ടെ ആര്‍.എസ്.പി വിട്ട് പോയതിന്‍െറ ക്ഷീണം തങ്ങളെ ബാധിച്ചിട്ടില്ളെന്ന് തെളിയിക്കുകയും വേണം. ശക്തിമേഖലകളിലെ ചെറുപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിത്വം ഇരുമുന്നണിക്കും ഇതിനോടകം തലവേദനയായിട്ടുണ്ട്. അന്തിമവിജയം ആര്‍ക്കെന്നുപറയാന്‍ കഴിയാത്തവിധം മുറുകിയ പ്രചാരണമാണ് കരിമണലിന്‍െറ നാട്ടില്‍ കൊട്ടിക്കയറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.