അച്ചന്‍കോവില്‍ പട്ടികവര്‍ഗ കോളനിയില്‍ പകര്‍ച്ചപ്പനി; 15 പേര്‍ ആശുപത്രിയില്‍

പുനലൂര്‍: അച്ചന്‍കോവില്‍ പട്ടികവര്‍ഗ കോളനിയില്‍ പകര്‍ച്ചപ്പനി ബാധിച്ച് അവശരായ 15 പേരെ പൊലീസിന്‍െറ സഹായത്തോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ ആണ്‍കുട്ടികളടക്കമുള്ളവരെയാണ് ആശുപത്രിയിലത്തെിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും പനിബാധിച്ച് അച്ചന്‍കോവില്‍ പി.എച്ച്.സിയില്‍നിന്ന് മരുന്ന് വാങ്ങിയിരുന്നു. എന്നാല്‍, മതിയായ ചികിത്സ ലഭിക്കാതെ പലരും വ്യാഴാഴ്ച രാവിലെയോടെ അവശരായി. പൊതുപ്രവര്‍ത്തകര്‍ ചിലര്‍ വിവരം തെന്മല പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ട് ആംബുലന്‍സ് കോളനിയിലത്തെിച്ചാണ് ഉച്ചയോടെ പനിബാധിതരെ ആശുപത്രിയിലത്തെിച്ചത്. പുനലൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ളതും വനമേഖലയായതുമായ അച്ചന്‍കോവിലിലെ പട്ടികവര്‍ഗക്കാരടക്കമുള്ളവര്‍ക്ക് രോഗമോ അത്യാഹിതമോ നേരിട്ടാല്‍ മതിയായ ചികിത്സ ലഭിക്കാറില്ല. കോളനിയില്‍ പനി പടരുന്നത് കണക്കിലെടുത്ത് അടിയന്തര മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് പൊതുപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.