കാവനാട്: ഓട്ടന്‍തുള്ളലിന്‍െറ ലഹരിയില്‍ തുള്ളിച്ചാടിയ കുട്ടികള്‍ ഏറ്റുപാടി ‘റോഡപകടം ഇനി വേണ്ടേ വേണ്ട...’ റോഡ് സുരക്ഷാ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിക്കീഴ് ഗവ. സ്കൂളില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിലാണ് ഓട്ടന്‍തുള്ളല്‍ കുട്ടികള്‍ക്ക് ആവേശമായത്. ഹെല്‍മറ്റിന്‍െറ പ്രാധാന്യം, അമിത വേഗത്തിന്‍െറ അപകടം, സീറ്റ് ബെല്‍റ്റിന്‍െറ ഉപയോഗം, മദ്യപാനത്തിന്‍െറ ദൂഷ്യം തുടങ്ങി ഡ്രൈവിങ്ങില്‍ അറിയേണ്ടതെല്ലാം 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തുള്ളല്‍ക്കഥയില്‍ വിഷയമായി. ഡോ. എം.വി. അജിത്കുമാറാണ് തുള്ളല്‍ അവതരിപ്പിച്ചത്. എ.എം.വി.ഐ സുരേഷ് രചനയും ആലാപനവും നടത്തി. ആര്‍.ടി.ഒ എന്‍. ശരവണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രഥമാധ്യാപിക ലിസമ്മ മാത്യു അധ്യക്ഷതവഹിച്ചു. കലാസംഘം ചൊവ്വാഴ്ച കടപ്പാക്കട ടി.കെ.ഡി.എം ഗവ. എച്ച്.എസ്.എസ്, കോയിക്കല്‍ ഗവ. എച്ച്.എസ്.എസ്, മീനാക്ഷി വിലാസം ജി.എച്ച്.എസ്.എസ്, ഇരവിപുരം ഗവ. വി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.