മട്ടുപ്പാവില്‍ കഞ്ചാവ് കൃഷി: വീട്ടുടമ അറസ്റ്റില്‍

കൊല്ലം: വീടിന്‍െറ മട്ടുപ്പാവില്‍ കഞ്ചാവ് കൃഷി ചെയ്ത പരവൂര്‍ കുറുമണ്ടല്‍ ബി ചേരിയില്‍ യക്ഷിക്കാവ് വിളയില്‍ ഉണ്ണിയെ (28) എക്സൈസ് സംഘം പിടികൂടി. എട്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഇയാള്‍ കഞ്ചാവ് ഉണക്കി വില്‍പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരവൂര്‍ സൂനാമി ഫ്ളാറ്റ്, യക്ഷിക്കാവ് പ്രദേശം എന്നിവിടങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പരിശോധന ശക്തമാക്കുകയായിരുന്നു. സ്പെഷല്‍ സ്ക്വാഡിലെ ഷാഡോ ഉദ്യോഗസ്ഥരായ പ്രിവന്‍റിവ് ഓഫിസര്‍ കെ. ശ്യാംകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ ആന്‍റണി, അശ്വന്ത് സുന്ദരം, ബിജോയ്, എ. കബീര്‍, എ. ഷാജി, വിഷ്ണുരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9400069439, 9447714924 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സി.ഐ ബി. സുരേഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.